പട്ടിയെ രക്ഷിക്കാൻ കുട്ടിയെ കൈവിട്ടു; ആശങ്കനിറച്ച് വീഡിയോ

അയാൾ സ്ട്രോളറിൽ നിന്നും കൈ എടുത്തതും സ്ട്രോളർ താഴേക്ക് ഉരുണ്ടുപോയി. സംഭവം നടന്നത് ഒരു ഇറക്കപ്പുറം ആയിരുന്നത് കൊണ്ട് തന്നെ അതിവേഗത്തിലാണ് കുട്ടി ഇരുന്ന സ്ട്രോളർ താഴേക്ക് പോകുന്നത്.

man left child to save dog

സാമൂഹിക മാധ്യമങ്ങളിൽ ദിനം പ്രതി നിരവധി വീഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ചിലത് കാണുന്നവരിൽ ചിരി പടർത്തും മറ്റ് ചിലത് കൗതുകവും ദുഖവുമൊക്കെ ഉണ്ടാക്കും. എന്നാൽ, കാഴിച്ചക്കാരിൽ മുഴുവൻ ആശങ്കനിറച്ച് കൊണ്ട് ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. പട്ടിയെ രക്ഷിക്കാനായി കുട്ടിയെ കൈവിട്ടുകളയുന്ന ഒരു മനുഷ്യന്റെ അശ്രദ്ധയാണ് വീഡിയോയിൽ.

വീഡിയോയിലെ ദൃശ്യങ്ങൾ ഇങ്ങനെയാണ്. ഒരു മനുഷ്യൻ സ്ട്രോളറിൽ ഒരു കുട്ടിയുമായി വീടിന് പുറത്തേക്ക് വരുന്നു. തൊട്ടു പുറകേ അവരുടേതെന്ന് തോന്നിക്കുന്ന ഒരു നായയും ആ മനുഷ്യനെ അനുഗമിക്കുന്നത് കാണാം. പെട്ടെന്ന് മറ്റൊരു നായ അവർക്ക് നേരെ വരുന്നു. ഉടനെ തനിക്കൊപ്പം ഉണ്ടായിരുന്ന നായയെ രക്ഷിക്കാൻ ആ മനുഷ്യൻ ശ്രമിയ്ക്കുന്നു. പക്ഷെ, സ്ട്രോളറിൽ കുട്ടിയുള്ള കാര്യം അയാൾ മറന്നതോ നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിച്ച അബദ്ധമോ എന്ന് വ്യക്തമല്ല. 

അയാൾ സ്ട്രോളറിൽ നിന്നും കൈ എടുത്തതും സ്ട്രോളർ താഴേക്ക് ഉരുണ്ടുപോയി. സംഭവം നടന്നത് ഒരു ഇറക്കപ്പുറം ആയിരുന്നത് കൊണ്ട് തന്നെ അതിവേഗത്തിലാണ് കുട്ടി ഇരുന്ന സ്ട്രോളർ താഴേക്ക് പോകുന്നത്. സ്ട്രോളർ തനിയെ നീങ്ങി അൽപ്പസയം കഴിഞ്ഞതിന് ശേഷമാണ് ഇക്കാര്യം അയാൾ ശ്രദ്ധിച്ചത്.  സമീപത്ത് ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ഒരാൾ അപകടം മനസ്സിലാക്കി കുട്ടിയെ രക്ഷിക്കാനായി ഓടി അവർക്കരികിലേക്ക് ചെല്ലുന്നതും വീഡിയോയിൽ കാണാം. അബദ്ധം മനസ്സിലാക്കി കുട്ടിയെ രക്ഷിക്കാൻ ആ മനുഷ്യൻ പുറകേ ഓടുന്നത് കാണാമെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

ബുധനാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ അനിമൽസ് ബീയിംഗ് ജെർക്ക് എന്ന ഉപയോക്താവാണ് വീഡിയോ പങ്കിട്ടത്. ഷെയർ ചെയ്തതിന് ശേഷം നൂറുകണക്കിന് ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. ചില ഉപയോക്താക്കൾ നായ്ക്കളെ വീടിനുള്ളിൽ സൂക്ഷിക്കുന്നതിനുള്ള സംരക്ഷണ മാർഗങ്ങൾ നിർദ്ദേശിച്ചു, മറ്റുള്ളവർ പോസ്റ്റിന്റെ കമന്റ് വിഭാഗത്തിൽ സംഭവത്തെ ഒരു സിനിമാക്കഥ പോലുണ്ടെന്ന് വിശേഷിപ്പിച്ചു. കുട്ടികളുടെ സുരക്ഷ എപ്പോഴും ഉറപ്പാക്കണമെന്നാണ് മറ്റു ചിലർ നിർദേശിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios