സിംഹത്തിന്റെ കൂട്ടിൽ മനുഷ്യൻ, അക്രമത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച് കൂട്ടുകാർ, വന്‍ വിമര്‍ശനം
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാവുന്ന ഈ വീഡിയോയും അത്തരത്തിലുള്ള ഒന്നാണ്. വീഡിയോയിൽ അനേകം സിംഹങ്ങൾ ചേർന്ന് ഒരു മനുഷ്യനെ അക്രമിക്കുന്നത് കാണാം.
മനുഷ്യരും മൃഗങ്ങളും ഒരുമിച്ചുള്ള അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ ഏറിയ പങ്ക് വീഡിയോയും ആളുകൾ തങ്ങളുടെ പെറ്റ് ആയിട്ടുള്ള മൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെയാണ്. സോഷ്യൽ മീഡിയാ ലോകത്തിന് ഏറെ പ്രിയങ്കരമാണ് ഇത്തരം വീഡിയോകൾ.
എന്നാൽ, അത്തരം വീഡിയോ മാത്രമല്ല സോഷ്യൽ മീഡിയയിൽ പ്രചരിക്കാറ്. കടുവയുടേയും സിംഹത്തിന്റെയും കരടിയുടേയും ഒക്കെ വീഡിയോ അത്തരത്തിൽ പ്രചരിക്കാറുണ്ട്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. സിംഹത്തിന്റെ കൂട്ടിൽ ഒരു യുവാവിനെ സിംഹങ്ങൾ അക്രമിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നതിന് വേണ്ടി എന്തും ചെയ്യാൻ ചിലർ തയ്യാറാകാറുണ്ട്. അതുപോലെ തന്നെ വന്യമൃഗങ്ങളുടെ അടുത്ത് ചെല്ലാനും പലരും തയ്യാറാകാറുണ്ട്. കടുത്ത വിമർശനങ്ങളാണ് മിക്കപ്പോഴും ഇത്തരം പ്രവർത്തനങ്ങൾക്കും വീഡിയോകൾക്കും നേരിടേണ്ടി വരാറ്.
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാവുന്ന ഈ വീഡിയോയും അത്തരത്തിലുള്ള ഒന്നാണ്. വീഡിയോയിൽ അനേകം സിംഹങ്ങൾ ചേർന്ന് ഒരു മനുഷ്യനെ അക്രമിക്കുന്നത് കാണാം. മറ്റുള്ളവർ ഇയാളെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. Malik Humais എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ മൂന്ന് സിംഹങ്ങൾ ചേർന്ന് ഒരാളെ അക്രമിക്കുകയാണ്. അയാളുടെ സുഹൃത്തുക്കൾ അയാളെ അവിടെ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. ഏതായാലും പരിക്കുകളൊന്നും ഏൽക്കാതെ തന്നെ അയാൾ അവിടെ നിന്നും രക്ഷപ്പെട്ടു. അയാളുടെ പ്രൊഫൈലിൽ നിന്നും, ഇത് ആദ്യമായിട്ടല്ല ഇയാൾ വന്യമൃഗങ്ങളുടെ വളരെ അടുത്ത് പോകുന്നത് എന്ന് മനസിലാക്കാൻ സാധിക്കും.
ഇതേ മൂന്ന് സിംഹങ്ങളാൽ അക്രമിക്കപ്പെടുന്നതും പരിക്കേൽക്കാതെ രക്ഷപ്പെടുന്നതുമായ അനേകം വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതായാലും, വലിയ വിമർശനമാണ് ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.