കൈകളിൽ വെള്ളം ശേഖരിച്ച് നായയ്ക്ക് നൽകുന്ന മനുഷ്യൻ, വൈറലായി വീഡിയോ
നായ അങ്ങേയറ്റം ദാഹിച്ച് വലഞ്ഞിരിക്കുകയാണ് എന്ന് അതിന്റെ വെള്ളത്തോടുള്ള പരവേശം കാണുമ്പോൾ മനസിലാവും. അയാൾ കയ്യിൽ നൽകിയിരിക്കുന്ന വെള്ളം ആർത്തിയോടെയാണ് നായ വലിച്ച് കുടിക്കുന്നത്.
മൃഗങ്ങൾക്ക് നമ്മുടെ ഭാഷ സംസാരിക്കാനാവില്ല. എന്തെങ്കിലും ആവശ്യമുണ്ട് എങ്കിൽ അത് പറയാനും കഴിയില്ല. അതുകൊണ്ട് തന്നെ അത് മനസിലാക്കി അവയെ സഹായിക്കുന്ന മനുഷ്യർ കരുണയുള്ളവരാണ്. ദാഹം കൊണ്ട് വലഞ്ഞ ഒരു നായയ്ക്ക് ഒരു മനുഷ്യൻ വെള്ളം നൽകുന്ന ഒരു വീഡിയോ അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്യുകയാണ്.
ആ സ്ഥലത്ത് എന്തെങ്കിലും കുപ്പിയോ പാത്രമോ ഒന്നും തന്നെ കിട്ടാനില്ലാത്തതിനാൽ സ്വന്തം കൈകളിൽ വച്ച് അയാൾ നായയ്ക്ക് വെള്ളം നൽകുകയാണ്. ഇപ്പോൾ വൈറലായിരിക്കുന്ന ഈ വീഡിയോയിൽ, ഒരാൾ തന്റെ കൈയിൽ സ്ഥലത്തെ പൊതു പൈപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നത് കാണാം. കയ്യിൽ ശേഖരിച്ച വെള്ളം അയാൾ നായയ്ക്ക് നൽകുകയാണ്. കയ്യിൽ വച്ച് തന്നെ നായ ആ വെള്ളം കുടിക്കുന്നു.
നായ അങ്ങേയറ്റം ദാഹിച്ച് വലഞ്ഞിരിക്കുകയാണ് എന്ന് അതിന്റെ വെള്ളത്തോടുള്ള പരവേശം കാണുമ്പോൾ മനസിലാവും. അയാൾ കയ്യിൽ നൽകിയിരിക്കുന്ന വെള്ളം ആർത്തിയോടെയാണ് നായ വലിച്ച് കുടിക്കുന്നത്. മനുഷ്യൻ വെള്ളം നൽകുന്നത് നിർത്തുമ്പോൾ നായ അയാളെ തടയുകയും വീണ്ടും വേണം എന്ന് കാണിക്കാൻ ശ്രമിക്കുന്നതും കാണാം.
"മൃഗ സ്നേഹികൾ പ്രത്യേകതരം മനുഷ്യരാണ്, ഉദാരമനസ്കതയുള്ളവരും, സഹാനുഭൂതി നിറഞ്ഞവരുമാണ് അവർ. വൈകാരികതയുള്ളവരും, മേഘങ്ങളില്ലാത്ത ആകാശത്തോളം വലിയ ഹൃദയങ്ങളുള്ളവരുമാണ്" - ജോൺ ഗ്രോഗൻ" എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.
വളരെ എളുപ്പം തന്നെ ഒരു ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേർ വീഡിയോ ലൈക്ക് ചെയ്യുകയും അതിന് കമന്റിടുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പേരാണ് അയാൾ നായയോട് കാണിച്ച കരുണയെ അഭിനന്ദിച്ചത്.
വീഡിയോ കാണാം: