ചീറ്റയ്‍ക്കൊപ്പം സെൽഫി; അതിന് വിശപ്പില്ലാത്തത് ഭാ​ഗ്യമെന്ന് സോഷ്യൽ മീഡിയ

ചീറ്റയുടെ ഈ പ്രവൃത്തി കണ്ട് വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ ആകെ പരിഭ്രാന്തരാവുകയും ചെയ്യുന്നു. ചീറ്റയാണ് എങ്കിൽ അവിടെ ഇരിക്കുന്നത് അങ്ങ് ഇഷ്ടപ്പെട്ട പോലെ അവിടെ തന്നെ ഇരിക്കുകയാണ്.

man capture selfie with cheetah

പെട്ടെന്ന് നമ്മുടെ വാഹനത്തിന്റെ പുറത്തേക്ക് ഒരു ചീറ്റ കയറിയാൽ എന്ത് ചെയ്യും? പേടിച്ചരണ്ടു പോകും അല്ലേ? എന്നാൽ, അങ്ങനെ പേടിക്കാത്ത ചില ആളുകളും ഉണ്ടാവും. ഇവിടെ ഒരാൾ ചെയ്തതും അതാണ്. പേടിച്ച് മാറുന്നതിന് പകരം ചീറ്റയ്ക്കൊപ്പം സെൽഫി എടുത്തു. 

ഒരു സഫാരി ​ഗൈഡ് ഇങ്ങനെ ചീറ്റയ്ക്കൊപ്പം സെൽഫി എടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ടൂറിസ്റ്റുകൾ നോക്കിയിരിക്കെ ഒരു ചീറ്റ അവരുടെ വാഹനത്തിന്റെ അടുത്തേക്ക് ഓടി വരുന്നതും അതിന് മുകളിലേക്ക് കയറുകയും ചെയ്യുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ചീറ്റ പിന്നീട് വാഹനത്തിന്റെ സൺറൂഫിലേക്ക് കയറുകയും അതിന്റെ മുകളിൽ വിശ്രമിക്കുകയും ചെയ്യുന്നു. 

ചീറ്റയുടെ ഈ പ്രവൃത്തി കണ്ട് വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ ആകെ പരിഭ്രാന്തരാവുകയും ചെയ്യുന്നു. ചീറ്റയാണ് എങ്കിൽ അവിടെ ഇരിക്കുന്നത് അങ്ങ് ഇഷ്ടപ്പെട്ട പോലെ അവിടെ തന്നെ ഇരിക്കുകയാണ്. അതോടെ അത് അക്രമിക്കുമോ എന്ന ഭയത്തിലായി വാഹനത്തിലുണ്ടായിരുന്നവർ. എന്നാൽ, അതേ സമയം തന്നെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വാഹനത്തിലുണ്ടായിരുന്ന ഒരു സഫാരി ​ഗൈഡ് അവിടെ നിന്നും എഴുന്നേൽക്കുകയും ചീറ്റയുടെ തൊട്ടടുത്തേക്ക് പോവുകയും ചീറ്റയ്ക്കൊപ്പം ഒരു സെൽഫി എടുക്കുകയും ചെയ്യുകയാണ്. 

ഐഎഫ്‍എസ് ഓഫീസർ ക്ലമന്റ് ബെൻ ആണ് ഈ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ആഫ്രിക്കൻ സെൽഫി, ചീറ്റ സ്റ്റൈൽ എന്ന് ഇതിന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും. എന്നാൽ, രണ്ട് തരത്തിൽ ആളുകൾ ഇതിനോട് പ്രതികരിച്ചു. ചിലർ ഇത് കൊള്ളാമല്ലോ എന്നാണ് അഭിപ്രായപ്പെട്ടതെങ്കിൽ മറ്റ് പലരും ഇതിനെ ശക്തമായി വിമർശിച്ചു. ഇത് വളരെ അപകടം നിറഞ്ഞ കാര്യമാണ് എന്നും അയാൾ ചെയ്ത പ്രവൃത്തി ന്യായീകരിക്കാനേ സാധിക്കില്ല എന്നും പലരും അഭിപ്രായപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios