ഏറ്റവും എരിവുള്ള മുളക് കഴിച്ച് റെക്കോർഡ് നേടി യുഎസ്സ് പൗരൻ, സമ്മതിച്ചു എന്ന് സോഷ്യൽ മീഡിയ
ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഗ്രിഗറി മുളക് കഴിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്നാലും ഇത്രയും എരിവുള്ള മുളക് കഴിക്കാൻ ഗ്രിഗറിക്കെങ്ങനെ ധൈര്യം വന്നു എന്നത് പലരേയും അമ്പരപ്പിച്ചു.
എരിവിനോട് ഇഷ്ടമുള്ളവരുണ്ടാകും. എന്നുവച്ച് അത് കഴിക്കാനാവുന്നതിന് ഒരു പരിധിയില്ലേ? ഇവിടെ ഒരാൾക്ക് അങ്ങനെ യാതൊരു പരിധിയും ഉണ്ടായിരുന്നില്ല. 8.72 സെക്കൻഡിൽ മൂന്ന് കരോലിന റീപ്പർ മുളക്(Carolina Reaper chilli peppers ) കഴിച്ച് അദ്ദേഹം ഗിന്നസ് റെക്കോർഡ് (Guinness World Record) സ്ഥാപിച്ചു. ഓ, എന്ന് പറയാൻ വരട്ടെ. ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള മുളകാണ് കരോലിന റീപ്പർ. ഗ്രിഗറി ഫോസ്റ്റർ (Gregory Foster) എന്ന യുഎസ് പൗരനാണ് ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
ഒന്നിനു പിറകെ ഒന്നായി മൂന്ന് മുളകുകളാണ് ഗ്രിഗറി കഴിച്ചു തീർക്കുന്നത്. തീർന്നില്ല, വെറുതെ കഴിക്കുകയല്ല. യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് ഗ്രിഗറി മുളകുകൾ കഴിച്ചു തീർക്കുന്നത്. എന്നാൽ, പിന്നീട് ആദ്യത്തെ മുളക് കഴിച്ച് തുടങ്ങിയപ്പോൾ തന്നെ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു എന്ന് ഗ്രിഗറി പറഞ്ഞിരുന്നു. ഈ റെക്കോർഡിന് മുമ്പ് ഒരുമിനിറ്റിൽ ഏറ്റവും കൂടുതൽ മുളക് കഴിച്ചതിന്റെ റെക്കോർഡ് ഗ്രിഗറി നേടിയിരുന്നു. 120 ഗ്രാം കരോലിന റീപ്പർ ആണ് അന്ന് അദ്ദേഹം കഴിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഗ്രിഗറി മുളക് കഴിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്നാലും ഇത്രയും എരിവുള്ള മുളക് കഴിക്കാൻ ഗ്രിഗറിക്കെങ്ങനെ ധൈര്യം വന്നു എന്നത് പലരേയും അമ്പരപ്പിച്ചു. ഏതായാലും നിങ്ങളെ സമ്മതിച്ചു എന്നും പറഞ്ഞുകൊണ്ട് ഗ്രിഗറിയെ അഭിനന്ദിച്ച് ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റിട്ടിട്ടുണ്ട്. അതിനകത്ത് തന്നെ ഈ വീഡിയോ മുഴുവനും കാണാൻ വയ്യേ എന്ന് പറഞ്ഞവരും കുറവല്ല.
കനേഡിയന്‍ പൗരന്‍ മൈക്ക് ജാക്കിന്റെ റെക്കോഡ് ആണ് ഇപ്പോൾ ഗ്രിഗറി തകര്‍ത്തിരിക്കുന്നത്. 9.72 സെക്കന്‍ഡ് സമയമെടുത്താണ് ജാക്ക് കരോലിന റീപ്പര്‍ മുളക് കഴിച്ചു തീർത്തിരുന്നത്.
ഏതായാലും എരിവുള്ള വീഡിയോ കാണാം: