തൊട്ടടുത്ത് ശാന്തമായി നടന്നു നീങ്ങുന്ന കടുവക്കൂട്ടം; വീഡിയോ
ഒരു കടുവ തന്റെ നാല് കുഞ്ഞുങ്ങളോടൊപ്പം നടക്കുന്നതാണ് വീഡിയോയിലുള്ളത്. അതേസമയം, വിനോദസഞ്ചാരികളുടെ ശാന്തമായ പെരുമാറ്റവും പ്രശംസനീയമാണ്.
വന്യജീവി സങ്കേതങ്ങളോ ദേശീയ ഉദ്യാനങ്ങളോ സന്ദർശിക്കുന്നതും അവിടെയുള്ള വന്യമൃഗങ്ങളുടെ സ്വാഭാവികമായ ജീവിതരീതി കാണുന്നതുമെല്ലാം നമുക്ക് ഏറെ സന്തോഷവും കൗതുകവും പകരുന്ന കാര്യമാണ്. അതിനാൽ തന്നെ അവ സന്ദർശിക്കാനും നാം ശ്രമിക്കാറുണ്ട്. ഇന്ത്യയിൽ അതുപോലെ ധാരാളം കടുവ സംരക്ഷണ കേന്ദ്രങ്ങളുമുണ്ട്. പക്ഷേ, സന്ദർശനത്തിന് ചെന്നാലും അവിടെ ചെല്ലുമ്പോൾ കടുവകളെ തൊട്ടടുത്ത് കാണാൻ സാധിക്കും എന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല. എന്നാൽ, മധ്യപ്രദേശിലെ പന്ന കടുവാ സങ്കേതം സന്ദർശിച്ച കുറച്ച് പേർക്ക് അങ്ങനെ ഒരു അനുഭവമുണ്ടായി. ഒരൂകൂട്ടം കടുവകൾ വളരെ സ്വാഭാവികമായി നടന്നു പോകുന്ന കാഴ്ചയായിരുന്നു അവർക്ക് തൊട്ടടുത്ത് നിന്നും കാണാൻ സാധിച്ചത്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കയാണ്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേഷ് പാണ്ഡെ തന്റെ സോഷ്യൽ മീഡിയയിൽ റീപോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. വീഡിയോ നേരത്തെ പന്ന ടൈഗർ റിസർവ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തതാണ്. ഒരു കടുവ തന്റെ നാല് കുഞ്ഞുങ്ങളോടൊപ്പം നടക്കുന്നതാണ് വീഡിയോയിലുള്ളത്. അതേസമയം, വിനോദസഞ്ചാരികളുടെ ശാന്തമായ പെരുമാറ്റവും പ്രശംസനീയമാണ്.
വീഡിയോ ഷെയർ ചെയ്തുകൊണ്ട് രമേഷ് പാണ്ഡെ കുറിച്ചത്, കാലവസ്ഥയോ മറ്റ് കാരണങ്ങളോ കൊണ്ട് തുറക്കാതിരുന്ന പല പാർക്കുകളും തുറന്നിരിക്കുകയോ അല്ലെങ്കിൽ തുറക്കാൻ പോവുകയോ ചെയ്യുകയാണ്. അവിടെ നിന്നും കാഴ്ചകൾ ഷെയർ ചെയ്യപ്പെട്ട് തുടങ്ങി. അതുപോലെ പന്നയിൽ നിന്നും ഇതാ ഒന്ന് എന്നാണ്. വീഡിയോയിൽ റോഡ് മുറിച്ച് കടക്കുന്ന കടുവകളെ കാണാം. അതിന് തൊട്ടടുത്ത് നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ഇട്ടിരിക്കുന്നത്.
വായിക്കാം: മൃഗശാലയിൽ നായ കയറി, പേടിച്ചോടിയ 27 -കാരി 'റാണി' ചരിഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: