ഒരുകൂട്ടം സിംഹങ്ങൾ, ഒറ്റക്കൊരു ജിറാഫ്, പൊരിഞ്ഞ ഓട്ടം, പിന്നെ സംഭവിച്ചത്..!
സിംഹങ്ങൾ ഈ ജിറാഫിനെ തങ്ങളുടെ ഇരയാക്കാനെത്തുകയാണ്. അടുത്തെത്തിയതും സിംഹങ്ങൾ ജിറാഫിന് നേരെ പാഞ്ഞടുക്കുന്നു. എന്നാൽ, തല കുനിച്ച് വെള്ളം കുടിക്കുകയായിരുന്ന ജിറാഫ് അവ തൊട്ടടുത്ത് എത്തുന്നത് വരേയും അവയെ കണ്ടിരുന്നില്ല.
കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന മൃഗമാണ് സിംഹം. അറിയപ്പെടുന്ന വേട്ടക്കാരുമാണ് അവ. സിംഹത്തിന്റെ പലതരത്തിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. പലപ്പോഴും പല മൃഗങ്ങളെയും ഇവ വേട്ടയാടാറുണ്ട്. ചില മൃഗങ്ങൾ ഇവയുടെ ഇരകളായി തീരുമെങ്കിലും ചിലത് രക്ഷപ്പെട്ട് പോകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
അതിൽ, ഒരുകൂട്ടം സിംഹങ്ങളും അവയ്ക്ക് മുന്നിൽ പെട്ട ജിറാഫുമാണ്. ബോട്സ്വാനയിലെ സായ് സായ് എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. ഡേവിഡ് ഷെർ എന്ന 28 -കാരനാണ് ഇത് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ലേറ്റസ്റ്റ് സൈറ്റിംഗ്സ് എന്ന ചാനലാണ് ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു തടാകത്തിൽ വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന ജിറാഫിനെ കാണാം.
സിംഹങ്ങൾ ഈ ജിറാഫിനെ തങ്ങളുടെ ഇരയാക്കാനെത്തുകയാണ്. അടുത്തെത്തിയതും സിംഹങ്ങൾ ജിറാഫിന് നേരെ പാഞ്ഞടുക്കുന്നു. എന്നാൽ, തല കുനിച്ച് വെള്ളം കുടിക്കുകയായിരുന്ന ജിറാഫ് അവ തൊട്ടടുത്ത് എത്തുന്നത് വരേയും അവയെ കണ്ടിരുന്നില്ല. വളരെ അടുത്തെത്തി അക്രമിക്കാനായുമ്പോഴാണ് ജിറാഫ് സിംഹങ്ങളെ കാണുന്നത്. അതോടെ ജിറാഫ് ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലായി. പിന്നെ കാണുന്നത് ജിറാഫ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ്. തൊട്ടുതൊട്ടില്ല എന്ന മട്ടിൽ സിംഹങ്ങളും അതിന് പിന്നാലെയുണ്ട്. അങ്ങനെ മുന്നിൽ ജിറാഫും പിന്നാലെ സിംഹങ്ങളുമായി ഒരേ ഓട്ടമാണ്.
എന്നാൽ, കുറച്ച് ദൂരം ഓടിയതോടെ സിംഹങ്ങൾ തങ്ങൾക്ക് അതിനെ കിട്ടാൻ പോകുന്നില്ലെന്ന് മനസിലാക്കിയോ എന്തോ പാതിവഴിയിൽ നിൽക്കുകയാണ്. ആ സമയം കൊണ്ട് ജിറാഫ് ഓടി മറയുന്നതും കാണാം. ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും കമന്റുകൾ നൽകിയിരിക്കുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: