Viral video : 25 അടി താഴ്ചയുള്ള കിണറിൽ ഒരുമിച്ച് അകപ്പെട്ട് മൂർഖനും കുറുനരിയും, പിന്നെ സംഭവിച്ചത്, വീഡിയോ 

'25 അടി താഴ്ചയുള്ള വരണ്ടു കിടക്കുന്ന കിണറ്റിൽ ഒരു കുറുനരിയും മൂർഖനും ഒരുമിച്ച് കുടുങ്ങിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ജുന്നാർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന രാജുരി ഗ്രാമത്തിലാണ് സംഭവം നടന്നത്' എന്നാണ് വീഡിയോയുടെ വിവരണത്തിൽ നൽകിയിരിക്കുന്നത്.

Jackal and Cobra trapped in a well rlp

സോഷ്യൽ മീഡിയ വളരെ സജീവമായതോടെ നിരവധി വീഡിയോകളാണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. അതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോയും അനേകമാണ്. ആളുകൾക്ക് അത്തരം വീഡിയോ കാണാൻ താല്പര്യവുമുണ്ട്. അതുപോലെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിൽ നിന്നും പകർത്തിയ ഒരു വീഡിയോ യൂട്യൂബിൽ പങ്ക് വയ്ക്കുകയും അനേകം പേർ കാണുകയുമുണ്ടായി. ഒരു കിണറിൽ ഒരുമിച്ച് അകപ്പെട്ട് പോയ ഒരു കുറുനരിയും മൂർഖനുമാണ് വീഡിയോയിൽ. 

Wildlife SOS ആണ് വീഡിയോ യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ നിന്നും പാമ്പും കുറുനരിയും സാഹചര്യം മനസിലാക്കി എങ്ങനെയാണ് പരസ്പരം അക്രമിക്കാതെ ഇരിക്കുന്നത് എന്ന് മനസിലാവും. എങ്ങനെ എങ്കിലും ഇതിന്റെ അകത്ത് നിന്നും പുറത്ത് കടക്കുക എന്നത് മാത്രമാണ് പാമ്പിന്റെയും കുറുനരിയുടേയും ചിന്ത എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുക. അവസാനം രക്ഷാപ്രവർത്തനങ്ങൾക്ക് പിന്നാലേ രണ്ടിനേയും സുരക്ഷിതമായി പുറത്തെത്തിച്ചു. 

'25 അടി താഴ്ചയുള്ള വരണ്ടു കിടക്കുന്ന കിണറ്റിൽ ഒരു കുറുനരിയും മൂർഖനും ഒരുമിച്ച് കുടുങ്ങിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ജുന്നാർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന രാജുരി ഗ്രാമത്തിലാണ് സംഭവം നടന്നത്' എന്നാണ് വീഡിയോയുടെ വിവരണത്തിൽ നൽകിയിരിക്കുന്നത്. പിന്നാലെ, രക്ഷാദൗത്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അവർ എഴുതിയിട്ടുണ്ട്. 

അവയുടെ സാധാരണ രീതി വച്ച് പരസ്പരം ആക്രമിക്കുന്നതിന് പകരം സംഭവത്തിന്റെ ​ഗൗരവം മനസിലാക്കി പാമ്പും മൂർഖനും ഒരു സഖ്യം ഉണ്ടാക്കി എന്നും വന്യജീവി എസ്‌ഒ‌എസും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന് 2 മണിക്കൂർ നീണ്ട ഓപ്പറേഷനിൽ അവയെ വിജയകരമായി രക്ഷപ്പെടുത്തിയ ശേഷം അവയെ വീണ്ടും കാട്ടിലേക്ക് തുറന്നുവിട്ടു എന്നും വിവരണത്തിൽ നൽകിയിട്ടുണ്ട്. 

‌ഏതായാലും അനേകം പേരാണ് കൗതുകമുണർത്തുന്ന ഈ വീഡിയോ കണ്ടത്. 

വീഡിയോ കാണാം: 

Latest Videos
Follow Us:
Download App:
  • android
  • ios