വെയിൽ കാഞ്ഞ് തീരത്ത് നൂറുകണക്കിന് മുതലകൾ; വൈറലായി ഭയപ്പെടുത്തുന്ന വീഡിയോ
എന്നിരുന്നാലും, പലരും ഇത് അധിനിവേശമാണ് എന്ന അഭിപ്രായത്തോട് യോജിച്ചില്ല. ഒരാൾ പറഞ്ഞത്, 'ഇതിനെ അധിനിവേശം എന്ന് വിളിക്കരുത്. അതിനെ വീണ്ടെടുക്കൽ എന്ന് വിളിക്കുക. ഒരിക്കൽ മനുഷ്യർ കയ്യേറിയ തങ്ങളുടെ ഇടം വീണ്ടെടുക്കാൻ ആയിരക്കണക്കിന് മുതലകൾ ഒരു കടൽത്തീരത്ത് ചേർന്നതാണ്' എന്നാണ്.
നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ വൈറലാവാറുണ്ട്. അതിൽ രസകരമായതും ആളുകളെ ഭയപ്പെടുത്തുന്നതും ഉണ്ടാകാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ നിരവധിക്കണക്കിന് മുതലകൾ ബ്രസീലിലെ ഒരു ബീച്ചിൽ വിശ്രമിക്കുകയാണ്. വീഡിയോയിൽ അനേകം മുതലകൾ ബീച്ചിൽ സൂര്യപ്രകാശം കൊണ്ട് കിടക്കുന്നത് കാണാം. അതേ സമയം വെള്ളത്തിലും കുറേയേറെ മുതലകളുണ്ട്.
Ken Rutkowski എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ബ്രസീലിൽ, മുതലകളുടെ അധിനിവേശം. നൂറുകണക്കിന്, ആയിരക്കണക്കിന് മുതലകളാണ് ബീച്ചിലുള്ളത്. പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്' എന്ന് അദ്ദേഹം അടിക്കുറിപ്പിൽ സൂചിപ്പിച്ചു. അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റും ഷെയറുമായി എത്തിയത്. പലരും ഇതിനെ 'മുതലകളുടെ അധിനിവേശം' എന്ന് തന്നെയാണ് വിശേഷിപ്പിച്ചത്.
എന്നിരുന്നാലും, പലരും ഇത് അധിനിവേശമാണ് എന്ന അഭിപ്രായത്തോട് യോജിച്ചില്ല. ഒരാൾ പറഞ്ഞത്, 'ഇതിനെ അധിനിവേശം എന്ന് വിളിക്കരുത്. അതിനെ വീണ്ടെടുക്കൽ എന്ന് വിളിക്കുക. ഒരിക്കൽ മനുഷ്യർ കയ്യേറിയ തങ്ങളുടെ ഇടം വീണ്ടെടുക്കാൻ ആയിരക്കണക്കിന് മുതലകൾ ഒരു കടൽത്തീരത്ത് ചേർന്നതാണ്' എന്നാണ്. അതേ സമയം മറ്റ് പലരും ഈ സാഹചര്യത്തിന് കാരണം ആഗോളതാപനം ആണെന്ന് കുറ്റപ്പെടുത്തി.
'ഇവ കെയ്‌മൻ മുതലകളാണ്. മറ്റ് മുതലകളെപ്പോലെ ഇവയും എക്ടോതെർമിക് അല്ലെങ്കിൽ 'തണുത്ത രക്തമുള്ളവ' ആണ്. ശരീരോഷ്മാവ് ഉയർത്താൻ, നേരിട്ട് സൂര്യപ്രകാശം കൊള്ളാൻ അവ കരയിലേക്ക് കയറുന്നു. കൂടാതെ, വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഇതൊരു തീരദേശ ബീച്ചല്ല' എന്നാണ് മറ്റൊരാൾ കമന്റായി കുറിച്ചിരിക്കുന്നത്.
'ഇതൊരു അധിനിവേശം ഒന്നുമല്ല, പ്രദേശത്ത് ആരും പേടിച്ചിട്ടുമില്ല' എന്ന് മറ്റൊരാളും കുറിച്ചു. ഏതായാലും അധികം വൈകാതെ തന്നെ വീഡിയോ വൈറലായി മാറി.