ഞെട്ടിക്കുന്ന ദൃശ്യം, വെള്ളപ്പൊക്കത്തിൽ മറിഞ്ഞുവീണ് ഒഴുകിപ്പോകുന്ന ഇരുനില വീട്

വെള്ളപ്പൊക്കത്തിൽ 170,000 വീടുകൾ തകർന്നു. റോഡുകൾ ഒഴുകിപ്പോയി. 150 പാലങ്ങൾ തകർന്നു എന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും വരും ദിവസങ്ങളിലും രാജ്യത്തെ ബാധിക്കും എന്നാണ് കരുതുന്നത്.

houses wash away in Pakistan video

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ജനങ്ങൾ അഭയം തേടി പരക്കം പായുകയാണ്. വീടും സ്വത്തും എല്ലാം നശിച്ച ജനങ്ങളാണ് എങ്ങും. ഇപ്പോൾ ഒരു ഇരുനില വീട് അങ്ങനെതന്നെ വെള്ളത്തിലേക്ക് അമർന്ന് ഒഴുകിപ്പോകുന്ന ഒരു വീഡിയോയാണ് വൈറലാവുന്നത്. 

ഭീതിദമായ ഈ വീഡിയോ എവിടെ നിന്നാണ് പകർത്തിയത് എന്നത് വ്യക്തമല്ല. ദൃശ്യത്തിൽ ഒരു ഇരുനില വീ‍ട് അങ്ങനെ തന്നെ വെള്ളത്തിൽ അമർന്നു പോകുന്നത് കാണാം. പിന്നീട് അത് ഒഴുകി പോവുകയാണ്. ഇതുപോലെയുള്ള ഭയപ്പെടുത്തുന്ന അനവധി ദൃശ്യങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 

രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി തങ്ങളുടെ സൈന്യത്തെ വിളിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തോരാതെ പെയ്യുന്ന മഴ 30 മില്ല്യണിലധികം ജനങ്ങളെ ബാധിച്ചിരിക്കുന്നു എന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രി പറഞ്ഞു. 

പ്രളയത്തിൽ മുങ്ങി പാക്കിസ്ഥാൻ, നട്ടം തിരിഞ്ഞ് കോടിക്കണക്കിന് ജനങ്ങൾ, നിഷ്ക്രിയമായി സര്‍ക്കാര്‍

വെള്ളപ്പൊക്കത്തിൽ 170,000 വീടുകൾ തകർന്നു. റോഡുകൾ ഒഴുകിപ്പോയി. 150 പാലങ്ങൾ തകർന്നു എന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും വരും ദിവസങ്ങളിലും രാജ്യത്തെ ബാധിക്കും എന്നാണ് കരുതുന്നത്. രാജ്യത്തെ കൃഷിയടക്കം എല്ലാം താറുമാറിലാവും എന്നതും പ്രതിസന്ധി രൂക്ഷമാക്കിയേക്കും. 

ആ​ഗസ്ത് 30 വരെ എങ്കിലും ഈ കനത്ത മഴ രാജ്യത്ത് തുടരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിന്ധിലും ബലൂചിസ്ഥാനിലുമാണ് ഏറ്റവും അധികം നാശ നഷ്ടങ്ങളുണ്ടായത് എന്നാണ് കണക്കുകൾ പറയുന്നത്. മൂന്ന് മില്ല്യൺ ഡോളർ, യുഎൻ സെൻട്രൽ എമർജൻസി റെസ്‌പോൺസ് ഫണ്ട് പാകിസ്ഥാന് വേണ്ടി അനുവദിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios