എന്തിനാടാ മോഷ്ടിക്കുന്നത്? സത്യസന്ധനായ കള്ളന്റെ ഉത്തരം കേട്ട് ചിരി സഹിക്കാനാവാതെ പൊലീസുകാർ

'ആ പണം കൊണ്ട് നീ എന്ത് ചെയ്യും' എന്നും എസ്പി ചോദിക്കുന്നുണ്ട്. അപ്പോൾ, അത് ഞാൻ പാവങ്ങൾക്ക് നൽകും എന്നും ആവശ്യക്കാർക്ക് കിടക്കയും വസ്ത്രങ്ങളും വാങ്ങി നൽകും എന്നുമായിരുന്നു കള്ളന്റെ ഉത്തരം. 

honest confession of thief went viral

മോഷ്ടിക്കുക എന്നത് അത്ര നല്ല കാര്യമൊന്നുമല്ല അല്ലേ? എന്നാൽ, രസകരമായ ചില കാര്യങ്ങൾ ചെയ്യുന്ന കള്ളന്മാർ എല്ലായിടത്തും ഉണ്ട്. അതൊക്കെ ചിലപ്പോൾ വാർത്തയും ആകാറുണ്ട്. ഇപ്പോൾ ഒരു കള്ളന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. എന്തുകൊണ്ടാണ് എന്നല്ലേ? അയാളുടെ സത്യസന്ധമായ ഏറ്റുപറച്ചിൽ തന്നെയാണ് കാരണം. 

സം​ഗതി ഇങ്ങനെ, കള്ളൻ മോഷ്ടിച്ചത് പതിനായിരം രൂപ വിലമതിക്കുന്ന വസ്തുക്കളാണ്. 'എന്നിട്ട് ആ പണം എന്ത് ചെയ്തു' എന്ന ചോദ്യത്തിന് കള്ളന്റെ ഉത്തരം 'അത് പാവപ്പെട്ടവർക്ക് വിതരണം ചെയ്തു' എന്നാണ്. ദുർ​ഗ് പൊലീസ് സ്റ്റേഷനിലെ സൂപ്രണ്ട് ഡോ. അഭിഷേക് പല്ലവയും മറ്റ് പൊലീസുകാരും ആണ് കള്ളനെ ചോദ്യം ചെയ്യുന്നത്. എന്നാൽ, കള്ളന്റെ സത്യസന്ധമായ ഉത്തരങ്ങൾ കേട്ട് പൊലീസുകാർ ചിരിച്ച് പോയി. 

'മോഷ്ടിച്ച് കഴിഞ്ഞാൽ പിന്നെ നിനക്കെന്താണ് തോന്നുക' എന്നാണ് ആദ്യം പൊലീസ് ചോദിക്കുന്നത്. അപ്പോൾ 'എനിക്ക് മോഷണം നല്ലതായി തോന്നും, എന്നാൽ കുറച്ച് കഴിയുമ്പോൾ കുറ്റബോധം തോന്നും' എന്നായിരുന്നു കള്ളന്റെ ഉത്തരം. 'എത്ര രൂപയുടെ സാധനങ്ങളാണ് മോഷ്ടിക്കുന്നത്, എന്തിനാണ് കുറ്റബോധം തോന്നുന്നത്' എന്നായിരുന്നു പൊലീസിന്റെ അടുത്ത ചോദ്യം. അതിന് ഇയാളുടെ ഉത്തരം 'മോഷണം തെറ്റായ കാര്യമായത് കൊണ്ടാണ് കുറ്റബോധം തോന്നുന്നത്, പതിനായിരം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്' എന്നായിരുന്നു. 

'ആ പണം കൊണ്ട് നീ എന്ത് ചെയ്യും' എന്നും എസ്പി ചോദിക്കുന്നുണ്ട്. അപ്പോൾ, അത് ഞാൻ പാവങ്ങൾക്ക് നൽകും എന്നും ആവശ്യക്കാർക്ക് കിടക്കയും വസ്ത്രങ്ങളും വാങ്ങി നൽകും എന്നുമായിരുന്നു കള്ളന്റെ ഉത്തരം. 

@Gulzar sahab എന്ന അക്കൗണ്ടിൽ നിന്നാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. മിക്കവരും സത്യസന്ധനായ കള്ളനെ അഭിനന്ദിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios