Viral video: വെള്ളപ്പൊക്കം, വീടുകളിലും കുളിമുറികളിലും വരെ മുതലകൾ, മുതലപ്പേടിയുമായി ജനങ്ങൾ

കഴിഞ്ഞ ആഴ്‌ചയിലെ കനത്ത മഴയെത്തുടർന്ന്, ഗംഗയിലെ ജലനിരപ്പ് ഉയർന്നു. ഇതേ തുടർന്ന് ലക്‌സർ, ഖാൻപൂർ മേഖലകളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ, സൊനാലി നദിയിലെ അണക്കെട്ട് തകർന്നത് വെള്ളപ്പൊക്കത്തിന്റെ അവസ്ഥ വഷളാക്കി. 

Haridwar Crocodiles Enter Residential Areas rlp

ഉത്തരാഖണ്ഡിൽ മഴ തുടരുകയാണ്. പല നദികളിലും വെള്ളം കയറി. അതോടെ പല തരത്തിലുള്ള ഭീഷണികളും നേരിട്ടു കൊണ്ടിരിക്കുകയാണ് ഇവിടെയുള്ള ജനങ്ങൾ. അതിൽ പുതിയ ഒരു ഭീഷണിയാണ് മുതലകൾ. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഹരിദ്വാർ ജില്ലയിലെ ലക്‌സർ, ഖാൻപൂർ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലും വെള്ളപ്പൊക്കത്തിലും എല്ലാം മുതലകളുടെ ശല്യം വർധിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. 

ഇവിടുത്തെ നിവാസികൾ പറയുന്നത് പ്രകാരം ​വെള്ളം കയറിയ ​ഗം​ഗയിൽ നിന്നും ​ഗം​ഗയുടെ പോഷകനദികളായ ബാൻ ​ഗം​ഗ, സൊനാലി നദിയിൽ നിന്നുമെല്ലാം മുതലകൾ ജനവാസ മേഖലകളിലേക്ക് കയറിത്തുടങ്ങിയിട്ടുണ്ട്. വീടുകൾക്കടുത്ത് മുതലകൾ‌ എത്തിയിരിക്കുന്നതിന്റെ അനേകം വീഡിയോകളും ചിത്രങ്ങളുമാണ് നിരവധിപ്പേർ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കനത്ത മഴയ്ക്ക് പിന്നാലെ ഭീഷണിയായി മുതലകള്‍; ആശങ്കയില്‍ ഒരു നാട്

കഴിഞ്ഞ ആഴ്‌ചയിലെ കനത്ത മഴയെത്തുടർന്ന്, ഗംഗയിലെ ജലനിരപ്പ് ഉയർന്നു. ഇതേ തുടർന്ന് ലക്‌സർ, ഖാൻപൂർ മേഖലകളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ, സൊനാലി നദിയിലെ അണക്കെട്ട് തകർന്നത് വെള്ളപ്പൊക്കത്തിന്റെ അവസ്ഥ വഷളാക്കി. 

പ്രദേശവാസിയായ അമിത് ഗിരി എന്നയാൾ പറയുന്നത് ഖാൻപൂരിലെ ഖെഡികാലൻ ഗ്രാമത്തിലെ ഒരു കുളിമുറിയിൽ ഒരു വലിയ മുതല അഭയം പ്രാപിച്ചു എന്നാണ്. പിന്നാലെ, വനം വകുപ്പ് സംഘം എത്തിയ ശേഷം അതിനെ പിടികൂടി നദിയിൽ തിരികെ വിടുകയായിരുന്നു എന്നും പറയുന്നു. ഹരിദ്വാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നീരജ് ശർമ പിടിഐയോട് പറഞ്ഞതും അനേകം മുതലകൾ ഇതുപോലെ ജനവാസ മേഖലകളിലേക്ക് വെള്ളപ്പൊക്കത്തിന്റെ ഫലമായി കടന്നു വരുന്നുണ്ട് എന്നാണ്. വെള്ളം ഇറങ്ങിപ്പോകുമ്പോൾ ഈ മുതലകൾ ഇതുപോലെ ഇറങ്ങിപ്പോവുമെങ്കിലും ചില മുതലകൾ‌ ജനവാസ മേഖലയിൽ തന്നെ തങ്ങാനുള്ള സാധ്യതയുണ്ട് എന്നും അദ്ദേഹം പറയുന്നു. 

ഏതായാലും അനേകം പേരാണ് ജനവാസമേഖലയിൽ കടന്നുവന്ന മുതലകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടത്. 

Latest Videos
Follow Us:
Download App:
  • android
  • ios