എത്ര പരാതി പറഞ്ഞിട്ടും കാര്യമില്ല, അവസാനം റോഡിലെ കുഴിയിൽ ​ഗോവൻ മോഡൽ പാർട്ടി നടത്തി നാട്ടുകാർ

റോഡ് പൊട്ടിപ്പൊളിയുകയും കുഴി രൂപപ്പെടുകയും ചെയ്തതോടെ പല തവണ ആളുകൾ അധികൃതരുടെ ശ്രദ്ധയാകർഷിക്കാനും ഇതിന് പരിഹാരം കണ്ടെത്താനും ശ്രമിച്ചു. എന്നാൽ, ഫലമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് തികച്ചും വ്യത്യസ്തമായ സമരമാർ​ഗം സ്വീകരിച്ചത്. 

goan model party in crater

സം​ഗതി മഴക്കാലം രസമൊക്കെയാണ്. പാട്ടൊക്കെ കേട്ട്, ചായയൊക്കെ കുടിച്ച് ആസ്വദിക്കാനുള്ള സമയവും സന്ദർഭവും ഒക്കെയുണ്ട് എങ്കിൽ. എന്നാൽ, റോഡിൽ മൊത്തം കുഴിയാണ് എങ്കിലോ? പുറത്തിറങ്ങാൻ തോന്നില്ല. അത്യാവശ്യ കാര്യങ്ങൾക്കിറങ്ങിയാൽ പോലും കുടുങ്ങിപ്പോകും. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മഴ പെയ്താൽ കുഴിയാവുന്ന റോഡുകളാണ്. എത്ര തവണ പരാതി പറഞ്ഞാലും ചിലപ്പോൾ അധികൃതർ കേട്ടഭാവം കാണിക്കണം എന്നില്ല. 

എന്നാൽ, മധ്യപ്രദേശ് നിവാസികൾ വളരെ വേറിട്ടൊരു രീതിയിലാണ് റോഡിലെ കുഴികളോടും അധികൃതരുടെ അനാസ്ഥയോടും പ്രതികരിച്ചത്. അവർ റോഡിലുള്ള വലിയൊരു കുഴിയിൽ ​ഗോവൻ മോഡൽ പാർട്ടി തന്നെ സംഘടിപ്പിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

വൈറലാവുന്ന വീഡിയോയിൽ, മധ്യപ്രദേശിലെ അനുപ്പൂർ നിവാസികൾ റോഡിലെ ഒരു വലിയ കുഴിയിൽ കസേരകളിട്ട് ഇരിക്കുന്നത് കാണാം. അതിൽ നിറയെ ചെളിവെള്ളമാണ്. അതിലാണ് അവർ കാലുകൾ താഴ്ത്തി വച്ചിരിക്കുന്നത്. പാർട്ടി മ്യൂസിക്കുമുണ്ട് പശ്ചാത്തലത്തിൽ. ഒപ്പം കസേരകളും ഭക്ഷണവും പാനീയവും എല്ലാം ഒരുക്കിയിട്ടുണ്ട്. അടുത്തുള്ള കുഞ്ഞുകുഞ്ഞു കുഴികളിൽ അലങ്കാരം എന്നോണം ചെറിയ ചില ചെടികളും വച്ചിട്ടുണ്ട്. 

അന്നുപ്പൂർ മുതൽ ബിജുരി മനേന്ദ്രഗർ വരെ പോകുന്ന റോഡാണ് ഇത്. ആളുകൾ നിരവധി ആവശ്യങ്ങൾക്ക് ഈ റോഡാണ് യാത്രക്കായി ഉപയോ​ഗിക്കുന്നത്. റോഡ് പൊട്ടിപ്പൊളിയുകയും കുഴി രൂപപ്പെടുകയും ചെയ്തതോടെ പല തവണ ആളുകൾ അധികൃതരുടെ ശ്രദ്ധയാകർഷിക്കാനും ഇതിന് പരിഹാരം കണ്ടെത്താനും ശ്രമിച്ചു. എന്നാൽ, ഫലമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് തികച്ചും വ്യത്യസ്തമായ സമരമാർ​ഗം സ്വീകരിച്ചത്. 

ഇത് ആദ്യമായിട്ടല്ല റോഡ‍ിലെ കുഴികളുമായി ബന്ധപ്പെട്ട് ആളുകൾ വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുന്നത്. നേരത്തെ ബം​ഗളൂരുവിൽ ഇതുപോലെ ഒരു കുഴിക്ക് സമീപം ഒരു പുരോഹിതൻ പൂജ ചെയ്യുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. 

അന്ന് രാകേഷ് പ്രകാശ് എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'ബെംഗളൂരുവിലെ കുഴിപൂജ!' എന്ന് അതിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ഭാരതിനഗർ റസിഡന്റ്‌സ് ഫോറം കാംബെൽ റോഡിലാണ് പൂജ നടത്തിയത് എന്നും അടിക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios