ശാന്തമായി റെയിൽവേ അണ്ടർപാസ് മുറിച്ചുകടക്കുന്ന ആനകൾ, ശ്രദ്ധ നേടി ഐഎഎസ് ഓഫീസർ പങ്കുവച്ച വീഡിയോ

മധുക്കരൈ, എട്ടിമട റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ 3.6 കിലോമീറ്റർ നീളത്തിൽ വേലി സ്ഥാപിച്ചുകൊണ്ട് ആനകളെ സംരക്ഷിക്കുന്നതിനുള്ള നടപടികളും റെയിൽവേയും വനംവകുപ്പും സ്വീകരിച്ചിട്ടുണ്ട്.

elephants crossing railway underpass rlp

ആനകളെ കാണാൻ ഇഷ്ടമല്ലാത്ത ആളുകൾ കുറവായിരിക്കും. അതുപോലെ തന്നെ ആനകളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ട്. സോഷ്യൽ മീഡിയയിൽ ദിവസമെന്നോണം ആനകളുടെ അനവധി വീഡിയോകൾ ഇങ്ങനെ വൈറലാവാറുണ്ട്. അതിൽ പെട്ട ഒരു വീഡിയോയാണ് ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു പങ്ക് വച്ചിരിക്കുന്ന ഈ വീഡിയോയും. 

ആനകൾക്ക് കടന്നു പോകുന്നതിന് വേണ്ടി പ്രത്യേകമായി നിർമ്മിച്ച ഒരു റെയിൽവേ അണ്ടർപാസ്സിലൂടെ കടന്നു പോകുന്ന രണ്ട് ആനകളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ മടുക്കരി ഫോറസ്റ്റ് ഡിവിഷനിലാണ് ഈ അണ്ടർപാസ് സ്ഥിതി ചെയ്യുന്നത്. എൻവയോൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഫോറസ്റ്റ് അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയാണ് വീഡിയോ പങ്കുവച്ച സുപ്രിയ സാഹു. കോയമ്പത്തൂർ ജില്ലയിലെ മധുക്കരൈ ഫോറസ്റ്റ് ഡിവിഷനിൽ അടുത്തിടെ നിർമിച്ച റെയിൽവേ അണ്ടർപാസ് ഉപയോ​ഗിക്കുന്ന രണ്ട് ആനകൾ നന്ദി എന്നും അവർ താൻ X -ൽ പങ്കുവച്ച വീഡിയോയ്ക്ക് കാപ്ഷൻ നൽകി. 

റെയിൽവേയും വനം വകുപ്പും സഹകരിച്ച് നിർമ്മിച്ച ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഇത്തരത്തിലുള്ള അണ്ടർപാസാണ് ഇതെന്നാണ് പറയുന്നത്. മധുക്കരൈ, എട്ടിമട റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ 3.6 കിലോമീറ്റർ നീളത്തിൽ വേലി സ്ഥാപിച്ചുകൊണ്ട് ആനകളെ സംരക്ഷിക്കുന്നതിനുള്ള നടപടികളും റെയിൽവേയും വനംവകുപ്പും സ്വീകരിച്ചിട്ടുണ്ട്. ട്രെയിനുകളിടിച്ച് ആനകൾക്ക് പരിക്കേൽക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി അധികൃതർ എടുത്തത്. 

 

സുപ്രിയ സാഹു പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധി ആളുകളാണ് കണ്ടത്. ഈ ആനകൾ ചെന്ന് മറ്റ് കുറേ ആനകളോട് ഈ അണ്ടർപാസ് ഉപയോ​ഗിക്കാൻ പറയുകയും അങ്ങനെ ഭൂരിഭാ​ഗം ആനകളും ഈ അണ്ടർപാസ് ഉപയോ​ഗിക്കുകയും ചെയ്യുമോ എന്നായിരുന്നു ഒരാളുടെ കമന്റ്. അങ്ങനെയും സംഭവിക്കാം എന്നായിരുന്നു സുപ്രിയ സാഹുവിന്റെ മറുപടി. 

വായിക്കാം: ഭക്ഷണം നൽകിയിരുന്നയാൾ മരിച്ചു, സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ 40 കിമി സഞ്ചരിച്ച് കുരങ്ങ്; കണ്ണ് നനയിക്കും വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Latest Videos
Follow Us:
Download App:
  • android
  • ios