കുട്ടികളെ റോഡ് മുറിച്ചു ക‌ടക്കാൻ സഹായിച്ച് നായ, ട്രാഫിക് പൊലീസിന്റെ ജോലിയാണ് അവനിഷ്ടം

നായയുടെ പരിശ്രമത്തെ എല്ലാവരും അഭിനന്ദിച്ചു. പക്ഷേ, ഇത് കുപാറ്റ ഒരു ദിവസം ചെയ്യുന്നതല്ല. മിക്ക ദിവസങ്ങളിലും കുപാറ്റ ഇത് തന്നെ ചെയ്യാറുണ്ടത്രെ. അവിടുത്തെ മികച്ച ട്രാഫിക് ഓഫീസറെ പോലെയാണ് കുപാറ്റ പ്രവർത്തിക്കുന്നത്. 

dog helps children to cross the road

ഒരു തെരുവുനായ കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ വൈറലാവുന്നത്. മുൻ സോവിയറ്റ് റിപ്പബ്ലിക് ഓഫ് ജോർജിയയില്‍ നിന്നാണ് ഇത് പകര്‍ത്തിയതെന്ന് കരുതുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യഥാർത്ഥ ദൃശ്യങ്ങൾ 2020 -ൽ Beqa Tsinadze പകർത്തിയതാണ്.

വീഡിയോയിൽ ഒരു കൂട്ടം കുട്ടികളെ റോഡിനപ്പുറം കടക്കാൻ സഹായിക്കുകയാണ് നായ. കിന്റർ ​ഗാർഡനിൽ നിന്നുള്ള കുഞ്ഞുങ്ങൾ ക്രോസ് വാക്കിലൂടെ റോഡിന് മറുവശത്തേക്ക് കടക്കാൻ പോവുകയാണ്. അപ്പോഴാണ് കുപാറ്റ എന്ന് വിളിക്കുന്ന നായ റോഡിനടുത്തേക്ക് വരുന്നതും അതുവഴി വന്നു കൊണ്ടിരിക്കുന്ന കാറുകൾക്ക് നേരെ കുരക്കുകയും ചെയ്യുന്നത്. അതുകൊണ്ട് മാത്രമായില്ല. കുട്ടികൾ റോഡ് മുറിച്ച് കടക്കുന്നത് വരെ അവൻ കാറുകൾ വരുന്നുണ്ടോ എന്നും മറ്റും നോക്കി നിൽക്കുന്നുണ്ട്. റോഡിന് മറുവശം വരെ അവൻ കുട്ടികൾക്കൊപ്പം നടക്കുകയും ചെയ്തു. 

ഇത് നിങ്ങളുടെ ദിവസം ധന്യമാക്കും എന്നും പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നായയുടെ പരിശ്രമത്തെ എല്ലാവരും അഭിനന്ദിച്ചു. പക്ഷേ, ഇത് കുപാറ്റ ഒരു ദിവസം ചെയ്യുന്നതല്ല. മിക്ക ദിവസങ്ങളിലും കുപാറ്റ ഇത് തന്നെ ചെയ്യാറുണ്ടത്രെ. അവിടുത്തെ മികച്ച ട്രാഫിക് ഓഫീസറെ പോലെയാണ് കുപാറ്റ പ്രവർത്തിക്കുന്നത്. 

അവൻ വളരെ ​ഗൗരവത്തോടെയാണ് തന്റെ ജോലി ചെയ്യുന്നത്. ആരെങ്കിലും റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനം വന്നാൽ അവന് ദേഷ്യം വരും. എന്തുകൊണ്ടാണ് അവനീ ട്രാഫിക് ഓഫീസറുടെ ജോലി ചെയ്യുന്നത് എന്ന് ആർക്കും അറിയില്ല. പക്ഷേ, അവനത് ചെയ്യാൻ ഇഷ്ടമാണ്. വളരെ ആസ്വദിച്ചും ​ഗൗരവത്തിലും തെരുവുനായയായ അവനെപ്പോഴും ആ ജോലി ചെയ്യുകയാണത്രെ. 

Latest Videos
Follow Us:
Download App:
  • android
  • ios