ഹോ എന്തൊരഭിനയം; പ്രോപ്പോസൽ വീഡിയോയെ ട്രോളിക്കൊന്ന് നെറ്റിസൺസ്

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ലൈക്കിനും ഷെയറിനും ഒക്കെ വേണ്ടി ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങൾ പോലും ഒട്ടും സ്വാഭാവികതയില്ലാതെ ചെയ്യുന്നതിനെ കുറിച്ചാണ് പലരും കമന്‍റ് നൽകിയിരിക്കുന്നത്.

couple stages proposal scene viral video rlp

കാമുകൻ 'വിൽ യൂ മാരി മീ' എന്ന് ചോദിക്കുന്ന നിമിഷം മിക്കവരുടേയും മനസിലെ സ്വപ്നമാണ്. ജീവിതത്തിലെ ഏറ്റവും റൊമാന്റിക്കായ മുഹൂർത്തങ്ങളിൽ ഒന്ന് തന്നെയാവും അത്. കടൽക്കരയിലും അതിമനോഹരമായ കോഫി ഷോപ്പുകളിലും ഒക്കെ പ്രൊപ്പോസ് ചെയ്യുന്നവരുണ്ട്. അതുപോലെ ഒരുപാട് വീഡിയോകൾ നാം ദിവസവും സോഷ്യൽ മീഡിയയിൽ കാണാറുമുണ്ട്. 'ഹൗ ക്യൂട്ട്' എന്നൊക്കെ അതിന് കമന്റിടുന്നവരും ഉണ്ട്. എന്നാൽ, ഇക്കാണുന്ന പ്രൊപ്പോസൽ സീനുകളൊക്കെ സത്യമാണോ? 

ഓർക്കാപ്പുറത്തൊരു നിമിഷം കാമുകൻ പ്രോപ്പോസ് ചെയ്യുകയും കാമുകി അമ്പരപ്പിലും ആഹ്ലാദത്തിലും മുങ്ങുകയുമാണോ? കൺമുന്നിൽ കാണുന്ന എല്ലാ വീഡിയോകളും സത്യമല്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഈ വീഡിയോ വൈറലാവുന്നത്, അത് വളരെ പ്രണയസുരഭിലമായതു കൊണ്ടല്ല. രണ്ടുപേരും അറിഞ്ഞുകൊണ്ട് നേരത്തെ പ്ലാൻ ചെയ്ത് ചെയ്യുന്ന ഒരു പ്രോപ്പോസൽ സീനാണ് എന്നതുകൊണ്ടാണ്. ലൈക്കിനും ഷെയറിനും വേണ്ടിയാവാം ആളുകൾ ഇങ്ങനെ ചെയ്യുന്നത് എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം.

വീഡിയോയിൽ, തിരക്കേറിയ ഒരിടത്ത് യുവാവും യുവതിയും നിൽക്കുന്നത് കാണാം. ഇരുവരും നേരത്തെ ക്യാമറയൊക്കെ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. അവിടെവച്ച് യുവാവ് യുവതിയെ മുട്ടിലിരുന്ന് പ്രൊപ്പോസ് ചെയ്യുകയും യുവതി അത് സമ്മതിക്കുകയും ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുകയാണ്. എന്നാൽ, യുവതിക്ക് ഇത് അപ്രതീക്ഷിതമായ ഒരു പ്രോപ്പോസൽ അല്ല. ഇരുവരും നേരത്തെ പ്ലാൻ ചെയ്തിട്ടാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. പക്ഷേ, അതേ വീഡിയോ നമ്മുടെ മുന്നിലെത്തുന്നത് ഒരുപക്ഷേ അതിമനോഹരമായ, റൊമാന്റിക്കായ, അപ്രതീക്ഷിതമായ ഒരു പ്രൊപ്പോസൽ സീനായിട്ടാവും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by UNILAD (@unilad)

ഏതായാലും, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ലൈക്കിനും ഷെയറിനും ഒക്കെ വേണ്ടി ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങൾ പോലും ഒട്ടും സ്വാഭാവികതയില്ലാതെ ചെയ്യുന്നതിനെ കുറിച്ചാണ് പലരും കമന്‍റ് നൽകിയിരിക്കുന്നത്. ഇന്ന് നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ ആദ്യം മനസിൽ വരുന്നത് ഇതിന് എത്ര ഷെയറും എത്ര ലൈക്കും കിട്ടും എന്നാണ്. അതോടെ അതിന്റെ സ്വാഭാവികമായ മനോഹാരിത നഷ്ടമാകുന്നു എന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. ഏതായാലും, ദിവസവും സ്ക്രീനിൽ തെളിയുന്ന വീഡിയോകളിൽ പലതും സത്യമല്ല എന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios