കോടതിയിൽ നിന്നും ആരുടേയും കണ്ണിൽ പെടാതെ പുറത്തേക്ക് പോയി രക്ഷപ്പെടുന്ന പ്രതി, വൈറലായി വീഡിയോ
ജോയി വാട്ട്‌സ് എന്നാണ് ഇയാളുടെ പേര്. ഇയാൾക്കെതിരെ ഗുരുതരമായ ആക്രമണത്തിനും തോക്ക് കൈവശം വച്ചതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ലോകത്തിലെ ചില സ്ഥലങ്ങൾ വളരെ കർശനമായിരിക്കും. അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും അതുപോലെ തന്നെ ശക്തമായിരിക്കും. അത്തരം സ്ഥലങ്ങളിലൊന്നാണ് കോടതി. അവിടെ കൃത്യമായി എങ്ങനെയാണോ പെരുമാറേണ്ടത് അതുപോലെ തന്നെ പെരുമാറണം. പ്രത്യേകിച്ച് കോടതിയിൽ വാദം നടക്കുന്ന കേസിലെ കുറ്റാരോപിതനാണ് എങ്കിൽ.
സാധാരണ കോടതികളിൽ കുറ്റാരോപിതനെത്തുന്നത് പൊലീസിനോടൊപ്പമായിരിക്കും. വളരെ അപൂർവമാണ് അങ്ങനെ അല്ലാതെ സംഭവിക്കാറുള്ളത്. എന്നാൽ, അർക്കൻസസിലെ ഒരു കോടതിയിൽ നിന്നുമുള്ള നേരെ വിപരീതമായ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. അർക്കൻസാസിലെ ഒരു കോടതിയിൽ നിന്നും ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോവുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, അതിശയം അതൊന്നുമല്ല. കോടതിയിലിരിക്കുന്ന ഒരാൾ പോലും അയാൾ ഇറങ്ങിപ്പോവുന്നത് ശ്രദ്ധിക്കുന്നില്ല, ഗൗനിക്കുന്നുമില്ല. സംഭവത്തിന്റെ വീഡിയോ വലിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
കോടതി വിധിയുടെ തിരക്കിലായിരിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ഇതിനകം തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾ കോടതിമുറിയിൽ നിന്ന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയിൽ. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ വളരെ വേഗത്തിൽ ഇയാൾ കോടതിയിൽ നിന്നും പുറത്തേക്ക് പോകുന്നത് കാണാം.
ജോയി വാട്ട്‌സ് എന്നാണ് ഇയാളുടെ പേര്. ഇയാൾക്കെതിരെ ഗുരുതരമായ ആക്രമണത്തിനും തോക്ക് കൈവശം വച്ചതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. എന്നിരുന്നാലും, ജൂറിയുടെ ഭാഗത്ത് നിന്നും ചർച്ചകൾ നടക്കുന്നതിനിടയിൽ വാട്ട്സ് ഗ്രാന്റ് കൗണ്ടി കോർട്ട്ഹൗസ് വിട്ടു പുറത്തേക്ക് പോവുകയായിരുന്നു.
എന്തായാലും കോടതിയിൽ നിന്നും ആരുടേയും കണ്ണിൽ പെടാതെ ഇറങ്ങിപ്പോയി എങ്കിലും വാട്ട്സിനെ പിറ്റേന്ന് തന്നെ പിടികൂടി. 36 വർഷത്തേക്ക് ഇയാൾക്ക് തടവും വിധിച്ചു. അതിൽ ആക്രമം നടത്തിയതിന് 10 വർഷം തോക്ക് കൈവശം വച്ചതിന് 26 വർഷം എന്നിങ്ങനെയാണ് തടവ് വിധിച്ചിരിക്കുന്നത്.