കയ്യിലെ ​ഗ്ലാസിൽ നിന്നും വെള്ളം വലിച്ചു കുടിക്കുന്ന കറുത്ത മൂർഖൻ, വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ആളുകളെ അതിശയിപ്പിക്കുന്നു. ആളുകൾ അയാളുടെ ധൈര്യത്തെ പുകഴ്ത്തുകയും, മൂർഖന്റെ ഭംഗിയെ പ്രശംസിക്കുകയും ചെയ്തു.    

cobra drinking water from glass video

പാമ്പുകളുടെ(snake) പലതരത്തിലുള്ള വീഡിയോ(video) സാമൂഹികമാധ്യമങ്ങളിൽ കാണാറുണ്ട്. ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്ന ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കൈയുറ ധരിച്ച ഒരാൾ ഒരു ഗ്ലാസ് വെള്ളവുമായി നിൽക്കുന്നത് കാണാം. അതേസമയം, ഒരു കറുത്ത മൂർഖൻ(cobra) അയാളുടെ അടുത്തേയ്ക്ക് തലനീട്ടി വരുന്നതും കാണാം.

പാമ്പ് വളരെ വിഷമുള്ള ഇനമാണെന്ന് കാഴ്ചയിൽ തോന്നും. എന്നാൽ, അത് ഗ്ലാസ്സുമായി നിൽക്കുന്ന ആളെ ആക്രമിക്കാനല്ല, തലനീട്ടി അയാളുടെ കൈയിലെ ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കാനാണ് ശ്രമിച്ചത്. മനുഷ്യർ കുടിക്കുന്ന കണക്കെ അത് വെള്ളം വലിച്ച് വലിച്ച് കുടിക്കുന്നതും വീഡിയോയിൽ കാണാം. കാര്യം മൂർഖനാണെങ്കിലും, മാന്യനായിരുന്നു. വെള്ളം കൊടുത്ത കൈയ്ക്ക് അവൻ കൊത്തിയില്ല. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ആളുകളെ അതിശയിപ്പിക്കുന്നു. ആളുകൾ അയാളുടെ ധൈര്യത്തെ പുകഴ്ത്തുകയും, മൂർഖന്റെ ഭംഗിയെ പ്രശംസിക്കുകയും ചെയ്തു.    

ആഫ്രിക്കയിലെ സഹാറ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഇനമാണ് ബ്ലാക്ക്-നെക്ഡ് സ്പിറ്റിംഗ് കോബ്ര. വിഷമുണ്ടെങ്കിലും, ഇവ കടിച്ച് മനുഷ്യർ മരണപ്പെടുന്നത് കുറവാണ്. ഇവയ്ക്ക് 4 മുതൽ 7 അടി വരെ നീളമുണ്ടാകും. വിഷം ചീറ്റുന്ന മറ്റ് പാമ്പുകളെപ്പോലെ, അവയുടെ പല്ലുകളിൽ നിന്നാണ് വിഷം പുറന്തള്ളപ്പെടുന്നത്. 23 അടി ദൂരം വരെ ആ വിഷം എത്തും. മനുഷ്യന്റെ ചർമ്മത്തിൽ കുമിളകളും വീക്കവും ഉണ്ടാക്കാൻ അതിന് സാധിക്കും. അതുപോലെ വിഷം കണ്ണിൽ പോയാൽ, പെട്ടെന്ന് തന്നെ കഴുകി കളയണം. ഇല്ലെങ്കിൽ ചിലപ്പോൾ അന്ധതയ്ക്ക് കാരണമായേക്കാം. നവംബർ 15 ന് 'റോയൽ പൈത്തൺസ്' എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പങ്കിട്ടത്. നിലവിൽ 1.24 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.   

Latest Videos
Follow Us:
Download App:
  • android
  • ios