അഴുക്കുചാലിൽ തെളിഞ്ഞ വെള്ളം, നീന്തിത്തുടിച്ച് കോയി മത്സ്യങ്ങൾ; വൈറലായി വീഡിയോ

തികച്ചും തെളിഞ്ഞ വെള്ളത്തിൽ കോയി മത്സ്യങ്ങൾ നീന്തുന്നത് കാണാം. തികച്ചും തെളിഞ്ഞ ശുദ്ധജലം പോലെ തോന്നിക്കുന്ന ജലത്തിൽ പല നിറത്തിലും വലിപ്പത്തിലും ഉള്ള മീനുകളാണ് നീന്തുന്നത്. 

clean drainage system with koi fish

അംബരചുംബികളായ കെട്ടിടങ്ങൾ മുതൽ റോബോട്ടിക്സ്, ബുള്ളറ്റ് ട്രെയിൻ അടക്കം പലവിധ കാര്യങ്ങൾ കൊണ്ടും ലോകത്തെ അമ്പരപ്പിക്കുന്ന രാജ്യമാണ് ജപ്പാൻ. എന്നാൽ, വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയും വളരെ അധികം പരിശ്രമിക്കുകയും പുതുവഴികൾ തേടുകയും ചെയ്യുന്ന രാജ്യം കൂടിയാണ് ജപ്പാൻ. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അവിടെയുള്ള ഓവുചാലുകൾ. അത്രയും വൃത്തിയാണ് അവിടെയുള്ള ഓടകൾക്ക് പോലും എന്നാണ് പറയുന്നത്. 

നേരത്തെ തന്നെ സാമൂഹികമാധ്യമങ്ങളിൽ ഇത് തെളിയിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും വൈറലായി സാമൂഹിക മാധ്യമങ്ങളിലുള്ളവരെ അതിശയിപ്പിക്കുകയാണ് ഈ വീഡിയോ. വൃത്തിയുള്ള അഴുക്കുചാലിലൂടെ മീനുകൾ ഒഴുകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. കണ്ടാൽ ഇവ അക്വേറിയത്തിലാണ് എന്നേ തോന്നൂ. 

വീണ്ടും വൈറലാവുന്ന ഈ വീഡിയോ 2020 ഓഗസ്റ്റ് 21 -ന് ചീഫ് ഡിജിറ്റൽ ഇവാഞ്ചലിസ്റ്റ് വാല അഫ്ഷർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ്. “ജപ്പാനിലെ ഡ്രെയിനേജ് കനാലുകൾ നല്ല വൃത്തിയുള്ളതാണ്, അതിൽ കോയി മത്സ്യങ്ങൾ നീന്തുന്നു” എന്നാണ് അതിന് അടിക്കുറിപ്പ് നൽകിയിരുന്നത്.  

വീഡിയോയിൽ കാണുന്നത് ജപ്പാനിലെ ഡ്രെയിനേജ് സിസ്റ്റത്തിന്റെ വീഡിയോ ആണ്. കല്ലും സിമന്റും ഒക്കെ ഉപയോ​ഗിച്ച് നിർമ്മിച്ച സാധാരണ ഒരു ഡ്രെയിനേജ് സിസ്റ്റം. എന്നാൽ, പിന്നീട് അതിന്റെ താഴ്ഭാ​ഗം കാണിക്കുമ്പോഴാണ് നാം അമ്പരന്ന് പോവുക. അതിലെ തികച്ചും തെളിഞ്ഞ വെള്ളത്തിൽ കോയി മത്സ്യങ്ങൾ നീന്തുന്നത് കാണാം. തികച്ചും തെളിഞ്ഞ ശുദ്ധജലം പോലെ തോന്നിക്കുന്ന ജലത്തിൽ പല നിറത്തിലും വലിപ്പത്തിലും ഉള്ള മീനുകളാണ് നീന്തുന്നത്. 

നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടത്. എന്നാലും ഇതെങ്ങനെ സാധിക്കുന്നു എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios