മാര്‍പാപ്പയുടെ തൊപ്പിയെടുക്കാന്‍ ശ്രമിച്ച് ബാലന്‍, പകരം മറ്റൊരു തൊപ്പി, വീഡിയോ

കൊവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ഒരു മാസ്ക് ധരിച്ചാണ് അവൻ വേദിയിൽ വന്നത്. ആൺകുട്ടിക്ക് തന്റെ അനുഗ്രഹം നൽകാനായി പോപ്പ് ഈ അവസരം ഉപയോഗിച്ചു. 

boy tries  steals Pope Francis's cap

സദസിൽ ഫ്രാന്‍സിസ് മാർപ്പാപ്പ(Pope Francis) സംസാരിക്കുമ്പോൾ, എല്ലാ കണ്ണുകളും അദ്ദേഹത്തിലേയ്ക്ക് തിരിയുകയാണ് പതിവ്. എന്നാൽ ഇത്തവണ, ഒരു ചെറിയ കുട്ടിയാണ് സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അവന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. മാർപാപ്പ പ്രസംഗിച്ച് കൊണ്ടിരുന്നപ്പോൾ പത്ത് വയസ്സുള്ള അവൻ സ്റ്റേജിലേക്ക് നടന്ന് വന്നു. അവൻ മാർപാപ്പയുടെ അടുത്ത് ചെന്നു. അവൻ ഒരു ചെറിയ കുട്ടിയായ കാരണം സുരക്ഷാ ഉദ്യോഗസ്ഥർ അവനെ തടഞ്ഞില്ല. തുടർന്ന് അവൻ മാർപാപ്പയുടെ കൈ പിടിച്ച് കുലുക്കുകയും, തുള്ളിച്ചാടുകയും ചെയ്തു.

എന്നാൽ, അപ്പോഴെല്ലാം അവന്റെ ശ്രദ്ധ മാർപാപ്പയുടെ തൊപ്പിയിലായിരുന്നു. ട്രാക്ക് സ്യൂട്ട് ധരിച്ച അവൻ താമസിയാതെ, മാർപ്പാപ്പയുടെ സുച്ചേട്ടോ(Zucchetto) വെളുത്ത തൊപ്പി ചൂണ്ടിക്കാണിക്കാൻ തുടങ്ങി. അവൻ അദ്ദേഹത്തിന് ചുറ്റും നടന്നു. ഇത് കണ്ട്, പ്രോട്ടോക്കോളിന്റെ തലവനായിരുന്ന മോൺസിഞ്ഞോർ ലിയോനാർഡോ സപിയാൻസ അവനെ മാർപ്പാപ്പയുടെ വലതുഭാഗത്ത് ഇരിക്കാൻ നിർദ്ദേശിച്ചു. മാർപാപ്പ തന്റെ പ്രസംഗം പുനരാരംഭിച്ചപ്പോൾ, കുട്ടി വീണ്ടും എഴുന്നേറ്റ് വേദിയിൽ നടന്നു. ഒരിക്കൽ അവൻ സുച്ചേട്ടോ മാർപാപ്പയുടെ തലയിൽ നിന്ന് എടുക്കാൻ പോലും ശ്രമിച്ചു. ഒടുവിൽ ഉദ്യോഗസ്ഥർ ആ കുട്ടിക്ക് സമാനമായ മറ്റൊരു തൊപ്പി കൊടുത്തു. അവൻ ഒരു ചിരിയോടെ അത് വാങ്ങി.  

മാനസികാരോഗ്യക്കുറവുള്ള കുട്ടിയാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ഒരു മാസ്ക് ധരിച്ചാണ് അവൻ വേദിയിൽ വന്നത്. ആൺകുട്ടിക്ക് തന്റെ അനുഗ്രഹം നൽകാനായി പോപ്പ് ഈ അവസരം ഉപയോഗിച്ചു. "ഈ ബാലൻ നമുക്കെല്ലാവർക്കും നൽകിയ പാഠത്തിന് ഞാൻ നന്ദി പറയുന്നു. അവൻ വളരുന്തോറും അവന്റെ പരിമിതികളിൽ കർത്താവ് സഹായിക്കട്ടെ, കാരണം അവൻ ചെയ്തത് ഹൃദയത്തിൽ നിന്നാണ്" മാർപ്പാപ്പ പറഞ്ഞു. 


 

Latest Videos
Follow Us:
Download App:
  • android
  • ios