340 കിലോയുള്ള ഭീമൻ കടൽസിംഹത്തിന്റെ പിടിയിൽ അക്വേറിയം ജീവനക്കാരി, ഭീതിദമെന്നല്ലാതെ എന്ത് പറയും ഈ രം​ഗം

കടൽസിംഹത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കു പറ്റിയിട്ടും അതൊന്നും വകവയ്ക്കാതെ വീണ്ടും എഴുന്നേറ്റിരുന്നു അതിനു ശുശ്രൂഷിക്കുന്ന ജീവനക്കാരിയുടെ പെരുമാറ്റത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

aquarium worker almost crushed under sea lion rlp

ദിവസേന നിരവധി കണക്കിന് വീഡിയോകളാണ് നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതിൽ തന്നെ നമ്മെ ഭയപ്പെടുത്തുന്ന അനേകം വീഡിയോകളും ഉണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്. അക്വേറിയത്തിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച കടൽസിംഹത്തിന്റെ പിടിയിലമർന്ന അക്വേറിയം ജീവനക്കാരിയാണ് വീഡിയോയിൽ. 340 കിലോയോളം ഭാരമുള്ള ഭീമൻ കടൽ സിംഹത്തിനടിയിൽ അകപ്പെട്ട ജീവനക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്പെയിനിലെ മല്ലോർക്കയിലെ മറൈൻലാൻഡ് അക്വേറിയത്തിലാണ് സംഭവം നടന്നത്. അപകടകരമായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കടൽസിംഹത്തിനെ സൂക്ഷിച്ചിരുന്ന അക്വേറിയത്തിനുള്ളിൽ നിന്നും അത് പുറത്തേക്ക് ചാടാൻ ശ്രമം നടത്തിയതോടെയാണ് അപകടങ്ങൾക്ക് തുടക്കം കുറിച്ചത്. കടൽസിംഹം പുറത്തേക്ക് ചാടുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി അത് തടയുന്നതിനായി അക്വേറിയത്തിനടുത്തേക്ക് ഓടിയെത്തുകയും അതിനെ വീണ്ടും ഉള്ളിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അത് ഫലം കണ്ടില്ല എന്ന് മാത്രമല്ല അത് അതിനു മുൻപേ ജീവനക്കാരി ശരീരത്തിലേക്ക് ചാടുകയും നിലത്തേക്ക് വീഴുകയും ചെയ്യുന്നു. ഭാഗ്യവശാൽ അപകടങ്ങൾ ഒന്നും സംഭവിക്കാതിരുന്ന ജീവനക്കാരി ഉടൻ തന്നെ എഴുന്നേറ്റിരുന്ന് കടൽസിംഹത്തെ ശുശ്രൂഷിക്കുന്നതും വീഡിയോയിൽ കാണാം.

ഓസ്ട്രേലിയയില്‍ നിന്ന് മെക്സിക്കോ വരെ തകര്‍ന്ന ബോട്ടില്‍ വളര്‍ത്ത് നായക്കൊപ്പം കടലില്‍ അലഞ്ഞത് രണ്ട് മാസം !

750 പൗണ്ട് (ഏകദേശം 340 കിലോഗ്രാം) ഭാരമുള്ള ഈ സസ്തനി ഒരാൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്തതാണ്. കടൽസിംഹത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കു പറ്റിയിട്ടും അതൊന്നും വകവയ്ക്കാതെ വീണ്ടും എഴുന്നേറ്റിരുന്നു അതിനു ശുശ്രൂഷിക്കുന്ന ജീവനക്കാരിയുടെ പെരുമാറ്റത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. നൂറുകണക്കിനാളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞത്.  അക്വേറിയം അധികൃതരുടെ ഭാഗത്തുനിന്നും ഉള്ള റിപ്പോർട്ടുകൾ പ്രകാരം കടൽ സിംഹത്തിനും ജീവനക്കാരിക്കും കാര്യമായ പരിപ്പുകളൊന്നും പറ്റിയിട്ടില്ല. ഇരുവരും സുരക്ഷിതരായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios