സന്തോഷത്തോടെ ജീവിക്കണം; മരണത്തിലേക്ക് നീങ്ങുന്ന 88 -കാരൻ ഭാര്യയോട് പറഞ്ഞത്, കണ്ണ് നിറഞ്ഞ് സോഷ്യൽ മീഡിയ 

'ധൈര്യമായിട്ടിരിക്കണം, കരുത്തായിട്ടിരിക്കണം, വേദന കൊണ്ട് സ്വയം നോക്കാതിരിക്കരുത്' എന്നും 88 -കാരൻ ഭാര്യയോട് പറയുന്നുണ്ട്. 'ആര് നിന്നെ സന്തോഷമില്ലാത്ത ആളാക്കാൻ നോക്കിയാലും സമ്മതിക്കരുത്. എപ്പോഴും സന്തോഷമായിരിക്കണം' എന്നും അദ്ദേഹം പറയുന്നു.

88 year old mans last words to wife

പ്രിയപ്പെട്ടൊരാൾ മരണത്തിലേക്ക് പോവുന്നത് എത്ര വേദനാജനകമായ കാര്യമാണ് അല്ലേ? ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ കണ്ണ് നനയിക്കുന്നത് ഒരു 88 -കാരന്റെ അവസാന നിമിഷങ്ങളാണ്. 'ജീവിതം ജീവിക്കുക, എപ്പോഴും സന്തോഷമായിട്ടിരിക്കുക' എന്നാണ് അദ്ദേഹം തന്റെ ഭാര്യയോട് അവസാനമായി പറയുന്നത്. 

അസുഖത്തെ തുടർന്ന് ഡിസംബർ മാസത്തിലാണ് അദ്ദേഹം മരിക്കുന്നത്. അതിന് തൊട്ടുമുമ്പാണ് വീഡിയോ എടുത്തിരിക്കുന്നത്. Xin Jing Jia You എന്നയാളാണ് Douyin -നിൽ വീഡിയോ പങ്കിട്ടത്. ഇയാൾ 88 -കാരന്റെ ബന്ധുവാണ് എന്നാണ് കരുതുന്നത്.

64 വർഷമായി വിവാഹിതരായിരുന്നു ദമ്പതികൾ. അത്രയും വർഷം ഒരുമിച്ച് കഴിഞ്ഞ ഭാര്യയോട് ഭർത്താവ് നടത്തുന്ന സംഭാഷണം തെല്ലൊന്നുമല്ല സോഷ്യൽ മീഡിയയെ സ്പർശിച്ചത്. മില്ല്യൺ കണക്കിന് ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ കണ്ടു. 

മുത്തശ്ശൻ മരിച്ചു എന്നും മുത്തശ്ശി അതിനുശേഷം ഒരു കുഞ്ഞിനെ പോലെ കരയുകയാണ്, അത് നിർത്തിയിട്ടില്ല എന്നും ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. '64 -ാം വിവാഹവാർഷികത്തിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം മരിച്ചത്. തന്റെ ജീവിതകാലം മുഴുവനും താൻ സ്നേഹിച്ച, ശ്രദ്ധയോടെ പരിപാലിച്ച പെൺകുട്ടിയെ വിട്ടാണ് അദ്ദേഹം പോയത്' എന്നും അതിൽ പറയുന്നു. 

മം​ഗോളിയയിലെങ്ങോ ആണ് ദമ്പതികൾ ജീവിച്ചത് എന്നാണ് കരുതുന്നത്. 'ധൈര്യമായിട്ടിരിക്കണം, കരുത്തായിട്ടിരിക്കണം, വേദന കൊണ്ട് സ്വയം നോക്കാതിരിക്കരുത്' എന്നും 88 -കാരൻ ഭാര്യയോട് പറയുന്നുണ്ട്. 'ആര് നിന്നെ സന്തോഷമില്ലാത്ത ആളാക്കാൻ നോക്കിയാലും സമ്മതിക്കരുത്. എപ്പോഴും സന്തോഷമായിരിക്കണം' എന്നും അദ്ദേഹം പറയുന്നു. 'നിങ്ങളെന്തിനാണ് ഇത്ര നേരത്തെ പോകുന്നത്, ഞാൻ നിങ്ങളെ വെറുക്കുന്നു' എന്ന് വേദനയോടെയും പരിഭവത്തോടെയും ഭാര്യയായ 83 -കാരി ഭർത്താവിനോട് പറയുന്നുണ്ട്. ഭാര്യയുടെ മുഖത്തും കൈകളിലും തലോടിക്കൊണ്ട് ഭർത്താവ് പറയുന്നത് 'വേദനിക്കരുത്, ഇതെന്റെ തെരഞ്ഞെടുപ്പല്ലല്ലോ' എന്നാണ്. 

എത്രയോ പേരാണ് വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി എന്ന് കമന്റിട്ടത്. 

Latest Videos
Follow Us:
Download App:
  • android
  • ios