106 വയസുള്ള ഭീമന്‍ ആമയ്‍ക്കിഷ്ടം ഈ പച്ചക്കറി

ബ്രൂവർ തന്നെയാണ് ആമയുടെ വായയിൽ കക്കിരി വച്ചുകൊടുക്കുന്നത്. എന്നാൽ, ശ്രദ്ധ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കൈതന്നെ ആമ കടിച്ചെടുക്കാൻ പോലും സാധ്യതയുണ്ട് എന്ന് ബ്രൂവർ പറയുന്നുണ്ട്.

106 year old tortoise loves to eat cucumber rlp

100 വർഷത്തിൽ കൂടുതൽ ജീവിക്കാൻ കഴിയുന്ന ജീവികളാണ് ആമ. അതിൽ തന്നെ 106 വയസ്സുള്ള ഒരു ആമയുണ്ട്. അവന്റെ പേരാണ് അഡോൾഫ്. ​ഗാലപാഗോസ് ആമയായ അഡോൾഫിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് യുഎസ്എയിലെ കാലിഫോർണിയയിലെ മൃ​ഗശാല ഉടമയായ ജെയ് ബ്രൂവർ. അതിൽ ആമ കക്കിരി കഴിക്കുന്നതാണ് കാണാനാവുന്നത്. 

ബ്രൂവർ തന്നെയാണ് ആമയുടെ വായയിൽ കക്കിരി വച്ചുകൊടുക്കുന്നത്. എന്നാൽ, ശ്രദ്ധ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കൈതന്നെ ആമ കടിച്ചെടുക്കാൻ പോലും സാധ്യതയുണ്ട് എന്ന് ബ്രൂവർ പറയുന്നുണ്ട്. “അഡോൾഫ് എന്ന ഭീമൻ ഗാലപാഗോസ് ആമയ്ക്ക് 106 വയസ്സുണ്ട്. കക്കിരി അവന് ഇഷ്ടമാണ്. എത്ര ബ്യൂട്ടിഫുൾ ആൻഡ് സ്വീറ്റായ ജീവി. അഡോൾഫ് ഒരു മനോഹരമായ ജീവിയാണ്. നമ്മളിൽ പലരേക്കാളും കൂടുതൽ കാലം അവൻ ഒരുപക്ഷേ ജീവിച്ചിരുന്നേക്കും. നിങ്ങൾക്കറിയാമോ അവയ്ക്ക് 200 -ൽ കൂടുതൽ വർഷം വരെ വേണമെങ്കിലും ജീവിക്കാൻ സാധിക്കും. ജീവിച്ചിരിക്കുന്നതിൽ വളരെ നീണ്ട വർഷമാണിത്. അവനെ ഒരു പെറ്റ് ആയി തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ എന്നും ബ്രൂവർ പറയുന്നുണ്ട്. 

വളരെ പെട്ടെന്നാണ് ബ്രൂവർ പങ്കുവച്ചിരിക്കുന്ന വീഡിയോ സോഷ്യൽ‌ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. 'കക്കിരി കഴിച്ചുകൊണ്ട് ഇവിടെ 106 വർഷം ജീവിക്കുന്നു ഓർത്തുനോക്കൂ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ശരിക്കും അവന് കക്കിരി വലിയ ഇഷ്ടം തന്നെ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'കക്കിരി നൽകുമ്പോൾ നിങ്ങളുടെ വിരലുകൾ അവന്റെ വായയുടെ അടുത്തായിരുന്നു, അത് അല്പം ഭയപ്പെടുത്തി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഏതായാലും അഡോൾഫിനെ നെറ്റിസൺസിനങ്ങ് ഇഷ്ടപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios