'സെക്സ് കോമഡി' വീണ്ടും: ‘ലസ്റ്റ് സ്റ്റോറീസി’ന് രണ്ടാം ഭാഗം വരുന്നു -ടീസര്‍

ഒന്നാം ഭാഗത്തിന്‍റെതിന് സമാനമായ കഥപരിസരമാണ് രണ്ടാം ഭാഗത്തിന് എന്നുമാണ് ടീസര്‍ നല്‍കുന്ന സൂചന.  

Lust Stories 2 Official Teaser  Netflix movie vvk

മുംബൈ: ‘ലസ്റ്റ് സ്റ്റോറീസി’ന് രണ്ടാം ഭാഗം വരുന്നു. നെറ്റ്ഫ്ലിക്സില്‍ തന്നെയാണ് രണ്ടാം ഭാഗവും റിലീസ് ആകുന്നത്. സമൂഹത്തിലെ വിവിധ തലത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ അധികരിച്ച് രസകരമായി കഥ പറഞ്ഞ് പ്രേക്ഷകരെ നേടിയ സിനിമയാണ്   ലസ്റ്റ് സ്റ്റോറീസ് 2. ഇതിന്‍റെ ടീസര്‍ പുറത്തിറങ്ങി. 

ഒന്നാം ഭാഗത്തിന്‍റെതിന് സമാനമായി വിവിധ പ്രായത്തിലും വിവിധ സാമൂഹിക പരിസരത്തുമുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ പരാമര്‍ശിക്കുന്ന കഥപരിസരമാണ് രണ്ടാം ഭാഗത്തിനും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.  കജോള്‍,  മൃണാള്‍ താക്കൂര്‍, തമന്ന ഭാട്ടിയ, അമൃത സുഭാഷ്, അംഗദ് ബേദി, കുമുദ് മിശ്ര,നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 

ജൂണ്‍ 29ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുക. അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. ആര്‍.എസ്.വി.പി, ഫ്‌ളൈയിങ് യൂണികോണ്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. 

കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് ഒന്നാം ഭാഗം സംവിധാനം ചെയ്തവര്‍. 2018ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. രാധിക ആപ്തേ, കിയാര അദ്വാനി, ഭൂമി പട്നേകര്‍, മനീഷ കൊയ്‌രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

ബജറ്റ് 125 കോടി; 'കിസീ കാ ഭായ്' സല്‍മാന്‍ ഖാന് നേടിക്കൊടുത്ത ലാഭമെത്ര?

എന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ കഴിവുള്ള നടിയാണ് കീര്‍ത്തി സുരേഷ്: ബോണി കപൂര്‍

എഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios