എസ്എസ് രാജമൗലി 'ഛത്രപതി' ഹിന്ദി റീമേക്ക്: ട്രെയിലര്‍ ഇറങ്ങി
എസ്എസ് രാജമൗലിയുടെ തെലുങ്ക് ഛത്രപതി ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെക്കുറിച്ചായിരുന്നുവെങ്കിൽ. ഹിന്ദി പതിപ്പ് ഇന്ത്യ-പാക് പാശ്ചത്തലത്തിലാണ്.
മുംബൈ: നടൻ ബെല്ലംകൊണ്ട ശ്രീനിവാസും സംവിധായകൻ വി വി വിനായകും ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് ഛത്രപതി. പ്രഭാസ് പ്രധാന വേഷത്തിൽ എത്തിയ എസ്എസ് രാജമൗലിയുടെ 2005 ലെ ബ്ലോക്ക്ബസ്റ്ററിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ചിത്രം. ചിത്രത്തിന്റെ ആദ്യ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറങ്ങി. ബഡ്ജറ്റിലും സ്കെയിലും ഒറിജിനല്‍ തെലുങ്ക് ഛത്രപതിയെക്കാള്‍ ഏറെ മുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
എസ്എസ് രാജമൗലിയുടെ തെലുങ്ക് ഛത്രപതി ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെക്കുറിച്ചായിരുന്നുവെങ്കിൽ. ഹിന്ദി പതിപ്പ് ഇന്ത്യ-പാക് പാശ്ചത്തലത്തിലാണ്. പാകിസ്ഥാനിൽ നിന്നുള്ള പലായനത്തിനിടെ വേര്‍പ്പെട്ട അമ്മയെ തേടിയുള്ള ശിവാജി എന്ന യുവാവിന്‍റെ പോരാട്ടമാണ് ചിത്രം.
ബെല്ലംകൊണ്ട ശ്രീനിവാസിന് പുറമെ നുഷ്രത്ത് ഭരുച്ച, ഫ്രെഡി ദാരുവാല, രാജേന്ദ്ര ഗുപ്ത എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. തനിഷ്‌ക് ബാഗ്‌ചിയാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് കെജിഎഫ് ബിജിഎം ചെയ്ത രവി ബസ്രൂർ ആണ്. ചിത്രം മെയ് 12ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. പെന്‍ പ്രൊഡക്ഷനാണ് നിര്‍മ്മാതാക്കള്‍.
റിലീസിന് മുന്‍പേ ഓഡിയോ റൈറ്റ്‍സില്‍ പണം വാരി 'പുഷ്‍പ 2'; 'ആര്‍ആര്‍ആറി'നെയും 'പിഎസി'നെയും മറികടന്നു
'എമ്പുരാന്‍'; വിദേശത്ത് ലൊക്കേഷന്‍ ഹണ്ടുമായി പൃഥ്വിരാജ്