ഷവോമി Y1,Y1 ലൈറ്റ് ഇറങ്ങി
ലോ ബഡ്ഡറ്റ് ഫീച്ചര്‍ ഫോണ്‍ രംഗത്ത് പിടിമുറുക്കാന്‍ ഷവോമി ഇറക്കിയ തരുപ്പ്ചീട്ടുകളാണ് ഷമോമി Yസീരിസ്. ഈ സീരിസില്‍ ഷവോമി റെഡ്മീ Y1, ഷവോമി റെഡ്മീ Y1 ലൈറ്റ് ഫോണുകളാണ് കഴിഞ്ഞ വ്യാഴാഴ്ച ദില്ലിയില്‍ അവതരിപ്പിച്ചത്. സെല്‍ഫി ക്യാമറയ്ക്ക് പ്രധാന്യം നല്‍കിയാണ് ഫോണുകള്‍ എത്തുന്നത്. 10000ത്തില്‍ താഴെ വിലയുള്ള ഫീച്ചര്‍ 4ജി ഫോണുകള്‍ വാങ്ങുന്നവരെയാണ് പ്രധാനമായും ഈ ഫോണ്‍ ലക്ഷ്യം വയ്ക്കുന്നത്.
8999 രൂപയാണ് ഷവോമി റെഡ്മീ Y1 ന്‍റെ വില. 32 ജിബി 3ജിബിറാം മോഡലിനാണ് ഈ വില. ഇതിന് ഒപ്പം 4ജിബി റാം 64ജിബി സ്റ്റോറേജ് ഫോണ്‍ പുറത്തിറങ്ങിയിട്ടുണ്ട് ഇതിന്‍റെ വില 10,999 രൂപയാണ്. അതെ സമയം ഷവോമി റെഡ്മീ Y1 ലൈറ്റിന്‍റെ വില 6,999 രൂപയാണ് 16ജിബി ഇന്‍റേണല്‍ സ്റ്റോറേജും, 2ജിബി റാം ശേഷിയുമാണ് ഈ ഫോണിനുള്ളത്. ആമസോണ്‍, ഷവോമിയുടെ ഇന്ത്യന്‍ സൈറ്റ് എന്നിവിടങ്ങളില്‍ നവംബര്‍ 8 മുതല്‍ ഫോണ്‍ ലഭ്യമാകും. ഓഫ് ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭിക്കും.
ഷവോമി Y1 ലെ പ്രത്യേകതകള്‍ നോക്കിയാല്‍ 16 എംപി മുന്‍ ക്യാമറയാണ് പ്രധാന ആകര്‍ഷണം. ഇതിന് എല്‍ഇഡി സെല്‍ഫി ഫ്ലാഷും ഉണ്ട്. കുറഞ്ഞ ലൈറ്റിലും മനോഹര സെല്‍ഫി ഇത് സമ്മാനിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. ബ്ലൂട്ടിഫൈ3.0 എന്ന ഫീച്ചറും ഷവോമി സെല്‍ഫി ഫോട്ടോ മനോഹരമാക്കാന്‍ ഫോണിന് നല്‍കുന്നു. ഗോള്‍ഡ് ഡാര്‍ക്ക് ഗ്രേ കളറിലാണ് ഫോണുകള്‍ എത്തുന്നത്.
ഇരട്ട സിം ഫോണാണ് Y1, ഇതില്‍ നവംബര്‍ മുതല്‍ എംഐയുഐ 9 അപ്ഡേറ്റ് ലഭിക്കും. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഗോറില്ല ഗ്ലാസ് സംരക്ഷണത്തോടെ ഫോണിനുള്ളത്. ഇതിന്‍റെ റെസല്യൂഷന്‍ 720X1280 പിക്സലാണ്. 13 എംപിയാണ് പ്രധാന ക്യാമറ. ഇവിലെ ഡ്യൂവല്‍ എല്‍ഇഡി ഫ്ലാഷ് നല്‍കിയിട്ടുണ്ട്.
മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്‍റെ മെമ്മറി ശേഷി 128ജിബിയായി വര്‍ദ്ധിപ്പിക്കാം. 4ജി വിഒഎല്‍ടിഇ ഫോണിനുണ്ട്. 3080 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 153 ഗ്രാം ആണ് ഫോണിന്‍റെ തൂക്കം. ഒക്ടാകോര്‍ സ്നാപ് ഡ്രാഗണ്‍ 435 എസ്ഒസി പ്രോസ്സസറാണ് ഫോണിനുള്ളത്.
ഷവോമി റെഡ്മീ Y1 ലൈറ്റില്‍ എത്തുമ്പോള്‍ 1.4 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസ്സറാണ് ഫോണിനുള്ളത്. 128 ജിബിയായി മെമ്മറി വര്‍ദ്ധിപ്പിക്കാം. മുന്‍ ക്യാമറ 5 എംപിയാണ്, പിന്‍ ക്യാമറ 13 എംപിയും. അതായത് ഫ്രണ്ട് സെല്‍ഫി ക്യാമറ ലൈറ്റില്‍ ഇല്ല.