പോക്കോ എഫ്1ന് റെക്കോർഡ് വിൽപ്പന

പോക്കോ എഫ്1 20,000 രൂപയ്ക്ക് 30,000 രൂപയ്ക്കും ഇടയിലാണ് ഫോണിന്‍റെ വില. മുന്‍പ് ഫ്ലാഗ്ഷിപ്പ് കില്ലര്‍ എന്ന് വിശേഷിക്കപ്പെട്ട വണ്‍പ്ലസ് 6നെക്കാള്‍ വിലകുറവാണ് ഈ ഫോണിന് എന്നതാണ് ഇതിന്‍റെ പ്രത്യേകത

Xiaomi Poco F1 earns over Rs 200 crore under 5 minutes in biggest, fastest sale

ദില്ലി: ഷവോമി പോക്കോ F1 റെക്കോർഡ് വിൽപ്പനയുമായി കുതിക്കുന്നു.വിൽപ്പനക്കെത്തി മിനിറ്റുകൾക്കുള്ളിലാണ്  കാലിയായത്. 200 കോടിക്ക് മുകളിൽ വിൽപ്പന നടത്തിയെന്നാണ് റിപ്പോർട്ട്. 90,000 യൂണിറ്റുകൾ ആണ് ആദ്യ വിൽപ്പനയ്ക്ക് എത്തിയത്. അഞ്ചു മിനിറ്റിൽ അവയെല്ലാം തന്നെ തീരുകയായിരുന്നു. 

പോക്കോ എഫ്1 20,000 രൂപയ്ക്ക് 30,000 രൂപയ്ക്കും ഇടയിലാണ് ഫോണിന്‍റെ വില. മുന്‍പ് ഫ്ലാഗ്ഷിപ്പ് കില്ലര്‍ എന്ന് വിശേഷിക്കപ്പെട്ട വണ്‍പ്ലസ് 6നെക്കാള്‍ വിലകുറവാണ് ഈ ഫോണിന് എന്നതാണ് ഇതിന്‍റെ പ്രത്യേകത. മൂന്ന് പതിപ്പായാണ് പോക്കോ എഫ്1 എത്തുന്നത്. 6ജിബിറാം, 64ജിബി പതിപ്പ്, 6ജിബി റാം 128 ജിബി പതിപ്പ്, 8ജിബി 256 ജിബി പതിപ്പ്.

ഒരു 20,000-30,000 റേഞ്ചില്‍ ഉള്‍പ്പെടുന്ന സാധാരണ ഫോണുകളെക്കാള്‍ മികച്ചതാണ് ഈ ഫോണിന്‍റെ ബില്‍ഡ്. പോളി കാര്‍ബണേറ്റ് ബോഡിയാണ് ഫോണിനുള്ളത്. ഇതിന് ഒപ്പം തന്നെ വിലകൂടിയ കെവ്ലര്‍ ബോഡി പതിപ്പും ലഭിക്കും. 40,00 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി. 12എംപി+5എംപി ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. ഇതില്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് മോഡും ലഭിക്കും. 

ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഓറീയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഷവോമിയുടെ എംഐ യൂസര്‍ ഇന്‍റര്‍ഫേസ് 9.1 ഓടെയാണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് എംഐ യുഐ 10 ലേക്ക് കയറ്റം ലഭിക്കും. ഇതിന് ഒപ്പം തന്നെ ആന്‍ഡ്രോയ്ഡ് പൈ അപ്ഡേറ്റും ഈ ഫോണിന് ലഭിച്ചേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios