അന്നാലും ലിൻഡേ..! ഏത് നേരത്താണോ ഐ ഫോൺ സ്ക്രീൻ പുറത്ത് കാണിക്കാൻ തോന്നിയേ, എട്ടിന്‍റെ 'പണി' വന്ന വഴി ഇങ്ങനെ
ഒരു അഭിമുഖത്തിനിടെ എക്‌സ് മേധാവി ലിൻഡ യക്കരിനോ തന്‍റെ ഐഫോൺ സ്‌ക്രീൻ ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുകയുണ്ടായി. യക്കരിനോയുടെ ഐ ഫോൺ സ്‌ക്രീനിൽ എക്‌സിന്റെ പ്രധാന എതിരാളിയായ ഫേസ്ബുക്കിന്റെ മൊബൈൽ ആപ്പ് ഉൾപ്പടെയുള്ള എല്ലാമുണ്ട്.
സാമൂഹിക മാധ്യമ കമ്പനി മേധാവിയുടെ ഫോണിൽ ആ ആപ്പ് ഉണ്ടാകുക സ്വഭാവികമാണെന്ന് ആണ് എല്ലാവരുടെയും ധാരണ. എന്നാൽ എക്സിന്റെ തലപ്പത്ത് ഇരിക്കുന്ന ലിൻഡ യക്കരിനോയുടെ കാര്യം അത് തിരുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെ എക്‌സ് മേധാവി ലിൻഡ യക്കരിനോ തന്‍റെ ഐഫോൺ സ്‌ക്രീൻ ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുകയുണ്ടായി. യക്കരിനോയുടെ ഐ ഫോൺ സ്‌ക്രീനിൽ എക്‌സിന്റെ പ്രധാന എതിരാളിയായ ഫേസ്ബുക്കിന്റെ മൊബൈൽ ആപ്പ് ഉൾപ്പടെയുള്ള എല്ലാമുണ്ട്.
പക്ഷേ എക്‌സിന്റെ മൊബൈൽ ആപ്പ് ലോഗോ മാത്രം കണ്ടില്ല. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സംഭവം ചർച്ചയായി. ആപ്പ്, അതിന്റെ മേധാവി പോലും ഉപയോഗിക്കുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. വോക്‌സ് മീഡിയ കോഡ് 2023 കോൺഫറൻസിൽ നടന്ന അഭിമുഖത്തിനിടെ എക്‌സിന്‍റെ പ്രാധാന്യം വിശദീകരിക്കുന്നതിനിടെയാണ് സംഭവം. യക്കരിനോ ഫോൺ അൺലോക്ക് ചെയ്ത് സദസിന് മുന്നിൽ കാണിച്ചു.
ഹോം സ്‌ക്രീനിന്‍റെ ആദ്യ പേജിൽ എക്‌സ് ആപ്പ് ഉണ്ടായിരുന്നില്ലെന്ന് ഈ ദൃശ്യം കണ്ടവർക്ക് പെട്ടെന്ന് പിടികിട്ടി. മെസേജസ്, ഫേസ് ടൈം, വാലറ്റ്, ക്യാമറ, കലണ്ടർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള ആപ്പുകളാണ് സ്‌ക്രീനിലുണ്ടായിരുന്നത്. ഐ ഫോണിൽ വിവിധ വിഡ്‌ജെറ്റുകളും ആപ്പുകളും ഹോം സ്‌ക്രീനിൽ തന്നെ ക്രമീകരിക്കാൻ സാധിക്കും. പ്രാധാന്യമില്ലാത്തവയെ ആപ്പ് ലൈബ്രറിയിലേക്ക് മാറ്റാം. എക്സ് ആപ്പ് ലൈബ്രറിയിലോ മറ്റേതെങ്കിലും പേജിലോ ഉണ്ടായേക്കുമെന്നാണ് നിലവിലെ നിഗമനം.
സ്വന്തം കമ്പനിയുടെ ആപ്പ് സ്വന്തം ഫോണിലെ ആദ്യ പേജിൽ ഇടം പിടിച്ചില്ലല്ലോ എന്നതും ചർച്ചയാകുന്നുണ്ട്. 2023 മേയിലാണ് ലിൻഡ യക്കരിനോ എക്സിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത്. ആ സ്ഥാനമേറ്റെടുക്കുന്ന ആദ്യ വനിതയാണ് ലിൻഡ. ടേണർ എന്റർടെയ്ൻമെന്റ്, എൻബിസി യൂണിവേഴ്‌സൽ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ഉയർന്ന പദവികൾ വഹിച്ച ലിൻഡ പരസ്യം, മാർക്കറ്റിങ്, ബിസിനസ് ഡെവലപ്പ്‌മെന്റ് എന്നീ മേഖലകളിൽ വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ട്.