ഇന്നത്തെ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്

wonder on today date

ഇന്നത്തെ ദിവസത്തിന് രസകരമായ ഒരു പ്രത്യേകത ഉണ്ട്. അത് ഇന്നത്തെ തീയതിയാണ്. അക്കത്തിലെഴുതിയ തീയതി ഒന്ന് തിരിച്ചും മറിച്ചും വായിച്ചു നോക്കിയാല്‍ ഈ പ്രത്യേകത മനസ്സിലാക്കാം. 7-10-2017 എന്ന തീയതി നേരെ വായിച്ചാലും പുറകില്‍ നിന്നു വായിച്ചാലും ഒന്നുതന്നെയാണ്. തീയതി, മാസം, വര്‍ഷം എന്ന ക്രമത്തില്‍ വേണം വായിക്കാന്‍. ഇത്തരം തീയതികള്‍ പാലിന്‍ഡ്രോം (palindrome date) തീയതികളെന്നാണ് അറിയപ്പെടുന്നത്. 

ചില സംഖ്യ ജ്യോതിഷികളുടെ അഭിപ്രായത്തില്‍ ഈ തീയ്യതി അത്ര ശുഭമല്ല. ഒരാളുടെ ശരാശരി ജീവിതകാലത്ത് പരമാവധി ഒന്നോ രണ്ടോ പാലിന്‍ഡ്രോം തിയതികള്‍ മാത്രമാണ് ഉണ്ടാകുന്നത്. അത് കാണാനാകുന്നത് ശുഭശകുനമായാണ് ഇവര്‍ പറയുന്നത്. കണക്കനുസരിച്ച് ഈ ശതാബ്ദത്തില്‍ തീയതി, മാസം, വര്‍ഷം എന്ന ക്രമത്തില്‍ 21 പാലിന്‍ഡ്രോം തീയതികള്‍ മാത്രമാണുള്ളത്. 

എന്നാല്‍ മാസം, തിയതി, വര്‍ഷം എന്ന ക്രമത്തില്‍ 12 പാലിന്‍ഡ്രോം തീയതികളുമുണ്ട്. ഈ സഹസ്രാബ്ദത്തിലെ ആദ്യ പാലിന്‍ഡ്രോം തീയതി ജനുവരി 1, 2001 ഉം അവസാനത്തേത് സെപ്റ്റംമ്പര്‍ 22, 2290 (09-22-2290) ഉം ആണ്.  പല രാജ്യങ്ങളും തീയതി എഴുതുന്ന ഘടന വ്യത്യസ്മായതു കൊണ്ട്  ഓരോ രാജ്യങ്ങളിലും ഈ പാലിന്‍ഡ്രോം (palindrome date) തീയതി വ്യത്യസ്തമായിരിക്കും. ഇത്തരം തീയതികള്‍ വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇത് ഒരു സഹസ്രാബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടില്‍ മാത്രമാണ് സാധാരണയായി ഉണ്ടാകുക.

Latest Videos
Follow Us:
Download App:
  • android
  • ios