വ്യാജവാര്‍ത്തകളെ പൂട്ടാന്‍ വാട്ട്സ്ആപ്പിന്റെ പുതിയ സംവിധാനം
- ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പായ വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റഡ് പതിപ്പില്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് പുതിയ അധികാരം
ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പായ വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റഡ് പതിപ്പില്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് പുതിയ അധികാരം. ‘സെൻഡ് മെസേജ് അഡ്മിന് ഓണ്‍ലി’ ഫീച്ചറാണ് അപ്ഡേഷനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ അഡ്മിൻമാർക്ക് എപ്പോൾ വേണമെങ്കിലും മറ്റു ഗ്രൂപ്പ് അംഗങ്ങൾ ഗ്രൂപ്പിൽ മെസേജ് അയയ്ക്കുന്നതു തടയാനാകും.
ചിത്രങ്ങളും വീഡിയോകകളും ഉൾപ്പെടെ എല്ലാ തരത്തിലുള്ള മെസേജുകൾക്കും ഈ വിലക്കു ബാധകമായിരിക്കും. ഫീച്ചർ പ്രവർത്തിക്കുന്ന സമയത്ത് അഡ്മിനു മാത്രമേ ഗ്രൂപ്പിൽ സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കൂ. ആൻഡ്രോയിഡ് , വിൻഡോസ്, ആപ്പിൾ എന്നീ മൂന്നു പ്ലാറ്റ്ഫോമുകൾക്കും വേണ്ടിയും പുതിയ അപ്ഡേഷൻ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഈ ഫീച്ചര്‍ ലഭിക്കാന്‍ സെറ്റിംഗിലെ ഗ്രൂപ്പ് ഇന്‍ഫോ എന്ന സെക്ഷനില്‍ ഗ്രൂപ്പ് സെറ്റിംഗ് എടുക്കുക ഇവിടെ സെന്റ് മെസേജ് സെലക്ട് ചെയ്ത്, ഓണ്‍ലി അഡ്മിന് എന്നത് ആക്ടീവേറ്റ് ചെയ്യുക. ഇതോടെ ഗ്രൂപ്പ് ടെലഗ്രമിലെ ചാനലിന് സമാനമായ അവസ്ഥയിലേക്ക് മാറും. ഇത്തരത്തിലുള്ള സംവിധാനത്തിലൂടെ വ്യാജ വാര്‍ത്തകളെ തടയുക എന്നതാണ് വാട്ട്സ്ആപ്പ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
മെയ് 2018 ലെ കൊളംമ്പിയ ജേര്‍ണലിസം റിവ്യൂ പ്രകാരം ഫേസ്ബുക്കിനെക്കാള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ വാട്ട്സ്ആപ്പ് ആണെന്നാണ് പറയുന്നത്. ഈ ഘട്ടത്തില്‍ കൂടിയാണ് പുതിയ ഫീച്ചര്‍ എത്തുന്നത്.