വാട്ട്സ്ആപ്പ് ഗ്രൂപ്പ്കോള്‍ ബീറ്റ പതിപ്പ്
- ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. അതിനാല്‍ തന്നെ പുതിയ ഫീച്ചേര്‍സുകള്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുമ്പോള്‍ അത് വലിയ വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ ഇതാ അടുത്തിടെ വാട്ട്സ്ആപ്പ് പ്രഖ്യാപിച്ച ഗ്രൂപ്പ് കോള്‍ സംവിധാനം ചില അപ്ഡേറ്റുകളോടെ ബീറ്റ പതിപ്പ് ലഭിക്കാന്‍ തുടങ്ങിയെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാട്ട്സ്ആപ്പിന്‍റെ വീഡിയോ കോളിംഗ് സംവിധാനത്തിന് ഒപ്പം തന്നെ ഒരു കോള്‍ ചെയ്യുമ്പോള്‍ നാല് പേരെ വേണമെങ്കില്‍ ആഡ് ചെയ്യാം. വാട്ട്സ്ആപ്പിന്‍റെ 2.18.52 ആന്‍ഡ്രോയ്ഡ് അപ്ഡേറ്റിന് ഒപ്പം ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ഫീച്ചറിന്‍റെ പ്രത്യേകതകള്‍ വിവരിക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ വാട്ട്സ്ആപ്പ് ബീറ്റ് ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്.
📝 WhatsApp beta for Android 2.17.443: what's new?
— WABetaInfo (@WABetaInfo) January 4, 2018
Show all Contacts removed, Stickers and new clues about Group Calls!https://t.co/OQIm1mCq2X