കാലാവസ്ഥ റിപ്പോര്‍ട്ടിംഗ്: ഇതാണ് റിപ്പോര്‍ട്ട്, ഇതായിരിക്കണം റിപ്പോര്‍ട്ട്.!

നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും.

weather reporting in AR Tech

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിന്‍റെ ദുരിതത്തിലാണ് അമേരിക്ക. അമേരിക്കന്‍ മാധ്യമങ്ങളില്‍ കാലവസ്ഥ പ്രവചനത്തിനും, കാലവസ്ഥ വാര്‍ത്തയ്ക്കും ഒരു പ്രത്യേക സ്ഥാനമുണ്ട്. ഫ്ലോറന്‍സ് ചുഴലിക്കാറ്റിന്‍റെ പാശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയയില്‍  ദ വെതര്‍ ചാനലിന്‍റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് വന്‍ ഹിറ്റാകുകയാണ്.

നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് കാണിച്ചു തരികയാണ് ഈ കാലാവസ്ഥാ റിപ്പോര്‍ട്ട്.

മിക്‌സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് വെള്ളം മൂന്ന് അടി, ആറ് അടി, ഒമ്പത് അടി എന്നിങ്ങനെ വ്യത്യസ്ഥ നിലയിലെത്തുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്. ദൃശ്യങ്ങളുടെ കൂടി അകമ്പടിയില്‍ ഈ റിപ്പോര്‍ട്ടിനൊടുവില്‍ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് പറയുമ്പോള്‍ സാധാരണ കാലാവസ്ഥാ മുന്നറിയിപ്പിനേക്കാള്‍ അത് ശക്തമാകുന്നു. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios