ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ചിട്ടില്ല: കേംബ്രിഡ്ജ് അനലിറ്റിക്ക

  • ഏപ്രില്‍ 7 ന് അനലിറ്റിക്കയോട് ഇന്ത്യ വിശദീകരണം ചോദിച്ചിരുന്നു
  • ഇന്ത്യക്കാരായ 5.62 ലക്ഷം ആള്‍ക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയ്സ്ബുക്ക് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു
we did not use details of Indians Cambridge analytica

ലണ്ടന്‍: ഇന്ത്യക്കാരുടെ ഫെയ്സ്ബുക്ക് വിവരങ്ങള്‍ യാതൊരു വിധത്തിലുളള പ്രചരങ്ങള്‍ക്കും ഉപയേഗിച്ചിട്ടില്ലന്ന് ബ്രിട്ടന്‍ ആസ്ഥാനമായ വിവാദ സ്ഥാപനം കേംബ്രിഡ്ജ് അനാലിറ്റിക്ക വ്യക്തമാക്കി. ഇന്ത്യക്കാരായ 5.62 ലക്ഷം ആള്‍ക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയ്സ്ബുക്ക് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. 

ഇതിനുപിന്നാലെ സംശയങ്ങളുടെ മുനകള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് നേരെ തിരിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇങ്ങനെയെരു വിശദീകരണവുമായി മുന്നോട്ടുവരാന്‍ കേംബ്രിഡ്ജ് അനലിറ്റിക്കയെ പ്രേരിപ്പിച്ചത്.

ഫെയ്സ്ബുക്ക് വിവരചേര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിനോടും കേംബ്രിഡ്ജ് അനലിറ്റിക്കയോടും പ്രത്യേകമായി വിശദീകരണം ചോദിക്കാനാണ് ഇന്ത്യയുടെ തീരുമാനം. രണ്ട‍് സ്ഥാപനങ്ങളും രണ്ട് രീതിയിലുളള പ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാരിലും തെരഞ്ഞെടുപ്പ് കമ്മീഷണിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഏപ്രില്‍ 7 ന് അനലിറ്റിക്കയോട് ഇന്ത്യ വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്ക മറുപടി നല്‍കിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയോക്കാവുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ കരുതലോടെയാണ് ഇന്ത്യന്‍ സര്‍ക്കരിന്‍റെ നീക്കങ്ങള്‍.     

Latest Videos
Follow Us:
Download App:
  • android
  • ios