വിപണി കയ്യടക്കാന്‍ വന്‍ നിക്ഷേപവുമായി വോഡഫോണ്‍

  • 8,000 കോടി രൂപയുടെ നിക്ഷേപവുമായി വൊഡാഫോണ്‍
  • കണക്കുകള്‍ പുറത്തുവിട്ടു
     
vodafone new investment 8000 crore

ദില്ലി: രാജ്യത്തെ ടെലികോം വിപണിയിലേക്ക് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് വോഡഫോണ്‍. വിപണി കയ്യടക്കുന്നതിനായി 8,000 കോടി രൂപയാണ് വോഡഫോണ്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. ഐഡിയയുമായി സംയോജിച്ചു കൊണ്ടുള്ള പദ്ധതിയുടെ ഭാഗമായാണ് വോഡഫോണ്‍ ഇപ്പോള്‍ വന്‍ നിക്ഷേപം നടത്തുന്നത്. ഐഡിയയും വോഡഫോണും ഒന്നിക്കുന്ന വാര്‍ത്ത കുറേ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും വോഡഫോണിന്‍റെ നീക്കങ്ങളെക്കുറിച്ച് ഇതാദ്യമായാണ് കൃത്യമായ കണക്കുകള്‍ പുറത്തുവരുന്നത്.

വോഡഫോണിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടുകളിലാണ് ഐഡിയ സെല്ലുലാറുമായി യോജിച്ചു കൊണ്ടുള്ള നിക്ഷേപത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ജിയോയുടെ വരവോടെ ഇരു കമ്പനികള്‍ക്കും സംഭവിച്ച നഷ്ടം നികത്താനായിരുന്നു 2017 മാര്‍ച്ചില്‍ ഐഡിയയും വോഡഫോണും കൈകോര്‍ത്തത്.  ടെലികോം മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് ഇരു കമ്പനികളും ഒന്നിക്കുന്നത്.

ഐഡിയ 15,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെ ഇരു കമ്പനികളുടെയും മൊത്തം നിക്ഷേപം 23,000 കോടിയാകും. പദ്ധതികള്‍ നടക്കുന്ന പ്രകാരം ഐഡിയയും വോഡഫോണും രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായി മാറുന്നതാണ്. 5ജി ടെക്‌നോളജിക്ക് മുന്നോടിയായി ഐഡിയയും വോഡഫോണും ഒന്നു ചേര്‍ന്നത് വിപണിയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ 23 കോടിയുടെ സംയുക്ത നിക്ഷേപം ഉപഭോക്താക്കള്‍ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios