അത്ഭുതമായിരിക്കും സാംസങ്ങിന്‍റെ പുതിയ സെല്‍ഫി ക്യാമറ
2018 ഒഎല്‍ഇഡി ഫോറത്തിന്‍റെ പ്രസ്മീറ്റ് ചൈനയിലെ ഷെന്‍സെനില്‍ ഒക്ടോബര്‍ 18നാണ് നടന്നത്. ഇവിടെയാണ് തങ്ങള്‍ പുതിയ ക്യാമറ സെന്‍സര്‍ പരീക്ഷിക്കുന്ന വിവരം വ്യക്തമാക്കിയത്
സിയോള്‍: സെല്‍ഫി പ്രേമികള്‍ക്ക് എന്നും ആവേശം ഉണ്ടാക്കുന്നതിനായുള്ള പരിശ്രമത്തിലാണ് വിവിധ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍. അതിന്‍റെ ഭാഗമായി പോപ്പ് അപ് സെല്‍ഫി ക്യാമറകള്‍ അടക്കം വിവിധ ഫോണുകളില്‍ വന്നു കഴിഞ്ഞു. ഇതിന്‍റെ കൂടിയ പതിപ്പാണ് സാംസങ്ങ് അടുത്തഘട്ടത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജിഎസ്എം ആരീനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍-സ്ക്രീന്‍ ഫ്രണ്ട് ക്യാമറയാണ് അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലില്‍ സാംസങ്ങ് അവതരിപ്പിക്കുക.
2018 ഒഎല്‍ഇഡി ഫോറത്തിന്‍റെ പ്രസ്മീറ്റ് ചൈനയിലെ ഷെന്‍സെനില്‍ ഒക്ടോബര്‍ 18നാണ് നടന്നത്. ഇവിടെയാണ് തങ്ങള്‍ പുതിയ ക്യാമറ സെന്‍സര്‍ പരീക്ഷിക്കുന്ന വിവരം വ്യക്തമാക്കിയത്. ഇത് സ്മാര്‍ട്ട്ഫോണ്‍ ഡിസ് പ്ലേയുടെ അടിയില്‍ ആയിരിക്കും എന്നാണ് സാംസങ്ങ് പറയുന്നത്. തങ്ങളുടെ ഫോണിന്‍റെ ഡിസൈനില്‍ തന്നെ വലിയ മാറ്റങ്ങളാണ് സാംസങ്ങ് ഉടന്‍ തയ്യാറാകുന്നു എന്ന സൂചനയാണ് പ്രസ്മീറ്റ് മുഴുവന്‍ ഉണ്ടായത്.
പുതിയ ഇന്‍-ഡിസ് പ്ലേ സെന്‍സര്‍ മൂലം ഫോണിന്‍റെ സ്ക്രീന്‍ വലിപ്പത്തില്‍ വിപ്ലവകരമായ മാറ്റം ഉണ്ടായേക്കും. ഇപ്പോള്‍ മുന്‍ക്യാമറയ്ക്കായി മാറ്റിവയ്ക്കേണ്ട സ്പൈസ് പൂര്‍ണ്ണമായും ഒഴിവാക്കി സ്ക്രീന്‍ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.