ഇലോൺ മസ്കിന് തിരിച്ചടി, ട്വിറ്റ‍ര്‍ സിഇഒ സ്ഥാനത്ത് തുടരേണ്ടെന്ന് സ‍ര്‍വേയിൽ ഭൂരിപക്ഷാഭിപ്രായം

42.5% ഉപഭോക്താക്കൾ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്.

Twitter users vote in favour of ceo Elon Musk  resigning

ന്യൂയോര്‍ക്ക് : ട്വിറ്റർ മേധാവി സ്ഥാനത്ത് തുടരണോയെന്ന താൻ വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ട് ഇലോൺ മസ്ക്. അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത  57.5% പേരും മസ്ക് സിഇഒ സ്ഥാനത്ത് നിന്ന് മസ്ക് മാറണമെന്ന് അഭിപ്രായപ്പെട്ടു. 42.5% ഉപഭോക്താക്കൾ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്. ഒരു കോടി 75 ലക്ഷത്തിൽപ്പരം ആളുകളാണ് വോട്ടെടുപ്പിൽ പങ്കാളികളായത്. ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും ഇതിനനുസരിച്ച് ട്വിറ്റർ പോളിസികളിൽ മാറ്റം വരുമെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേയും ട്വിറ്ററിൽ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്രംപിന്റെ അക്കൗണ്ട് പുനർസ്ഥാപിക്കുന്നതിലും ബ്ലൂ ടിക് വിഷയത്തിലുമാണ് സമാനമായ രീതിയിൽ വോട്ടെടുപ്പ് നടത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios