കോൾ കണക്ട് ചാർജ് കുറച്ചു; മൊബൈല്‍ ഫോണ്‍ നിരക്ക് കുറയും
ന്യൂഡൽഹി: മൊബൈൽ ഫോൺ നിരക്ക് കുറക്കുന്ന നടപടികളുമായി ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഒരു നെറ്റ്വർക്കിൽ നിന്ന് മറ്റൊരു നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ ഈടാക്കിയിരുന്ന കോൾ കണക്ട് ചാർജ് ആറ് പൈസയായി ട്രായ് കുറച്ചു. നിലവിൽ 14 പൈസയാണ് കോൾ കണക്ട് ചാർജായി ഈടാക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. 2003ൽ 30 പൈസയായിരുന്നു കോൾ കണക്ട് ചാർജ്. 2009ൽ ഇത് 20 പൈസയായും 2015ൽ 14 പൈസയായും കുറച്ചു. 2020ഓടെ കോൾ കണക്ട് ചാർജ് പൂർണമായും ഒഴിവാക്കുമെന്നും ട്രായ് വ്യക്തമാക്കി.