ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പാസ്വേഡ് '123456' അല്ല, ഇതാണത്!

'12345' പോലുള്ള പാസ്വേഡുകളും ക്വര്‍ട്ടി കീബോര്‍ഡിന്റെ വ്യതിയാനങ്ങളും പട്ടികയില്‍ ഉയര്‍ന്ന റാങ്കിലാണ്.....

this is the most popular password in India

പരക്കെ ഊഹിക്കപ്പെടുന്നതുപോലെ '123456' അല്ല ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ 'പാസ്വേഡ്', അത് 'പാസ്വേഡ്' ആണ്. രസകരമെന്നു പറയട്ടെ, ഇന്ത്യയുടെ അതേ മുന്‍നിര പാസ്വേഡ് ഉള്ള ഒരേയൊരു രാജ്യം ജപ്പാന്‍ മാത്രമാണെന്ന് പുതിയ ഗവേഷണം കാണിക്കുന്നു. ഇന്ത്യയില്‍ ആളുകള്‍ ഉപയോഗിക്കുന്ന മറ്റ് പൊതുവായ പാസ്വേഡുകള്‍ 'ഐലവ്‌യു', 'കൃഷ്ണ', 'സായിറാം', 'ഓംസായിറാം' എന്നിവയാണ്. ഒരു പ്രൊപ്രൈറ്ററി പാസ്വേഡ് മാനേജറായ നോര്‍ഡ്പാസിന്റെ പുതിയ ഗവേഷണമനുസരിച്ച്, പ്രവചിക്കാവുന്ന സംഖ്യാ, കീബോര്‍ഡ് സീക്വന്‍സുകള്‍ ഇന്ത്യയില്‍ പ്രത്യേകിച്ചും ജനപ്രിയമാണ്.

'12345 പോലുള്ള പാസ്വേഡുകളും ക്വര്‍ട്ടി കീബോര്‍ഡിന്റെ വ്യതിയാനങ്ങളും പട്ടികയില്‍ ഉയര്‍ന്ന റാങ്കിലാണ്. ലോകമെമ്പാടും, ഈ കോമ്പിനേഷനുകളും വളരെ ജനപ്രിയമാണ്, കൂടാതെ ക്വര്‍ട്ടിയുടെ പ്രാദേശികവല്‍ക്കരിച്ച പതിപ്പുകളും (ഉദാഹരണത്തിന്, ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളില്‍ aazerty`),' ഗവേഷണം കാണിക്കുന്നു.

പേരുകളും സ്‌നേഹനിര്‍ഭരമായ വാക്കുകളും ഇന്ത്യയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ വളരെ പ്രചാരത്തിലായിരുന്നു. 123456789, 12345678, india123, qwerty, abc123, xxx, Indya123, 1qaz@WSX, 123123, abcd1234, 1qaz എന്നിവയാണ് ഇന്ത്യയിലെ മറ്റ് ചില പൊതു പാസ്വേഡുകള്‍.

മൊത്തത്തില്‍, ഇന്ത്യന്‍ പാസ്വേഡ് ലിസ്റ്റിന് പല രാജ്യങ്ങളിലും സമാനമായ ട്രെന്‍ഡുകള്‍ ഉണ്ട്, മാത്രമല്ല അതിന്റെ വ്യത്യാസങ്ങളുമുണ്ട്. വ്യത്യസ്ത നമ്പര്‍ വണ്‍ പാസ്വേഡ് ഉള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ -- `പാസ്വേഡ്`, അതേസമയം വിശകലനം ചെയ്ത 50 രാജ്യങ്ങളില്‍ 43 എണ്ണത്തിലും `123456` നമ്പര്‍ വണ്‍ ഏറ്റവും മുന്‍നിരപാസ്വേഡായി.

'Qwerty' യും അതിന്റെ വ്യതിയാനങ്ങളും ഇന്ത്യയില്‍ പ്രത്യേകിച്ചും ജനപ്രിയമാണ്.

'അതുകൂടാതെ, ലംബമായോ തിരശ്ചീനമായോ ക്രമത്തില്‍ കീബോര്‍ഡ് അടിച്ചുകൊണ്ട് രൂപംകൊണ്ട മറ്റ് അക്ഷര കോമ്പിനേഷനുകള്‍ വളരെ ജനപ്രിയമാണ്,' ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പേരുകള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ വളരെ ജനപ്രിയമാണ്, ഉദാഹരണത്തിന്, 'പ്രിയങ്ക', 'സഞ്ജയ്', 'രാകേഷ്' തുടങ്ങിയവ. ഇംഗ്ലീഷിലെ സ്‌നേഹനിര്‍ഭരമായ വാക്കുകള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, ഉദാഹരണത്തിന് 'iloveyou', 'സ്വീറ്റ്ഹാര്‍ട്ട്', 'ലവ്‌ലി', 'സണ്‍ഷൈന്‍' എന്നിവയും മറ്റും.

മുന്‍നിര പാസ്വേഡുകള്‍ എത്രത്തോളം ദുര്‍ബലമാണെന്ന് ഗവേഷണം ചിത്രീകരിച്ചു, ആ പാസ്വേഡ് തകര്‍ക്കാന്‍ ഹാക്കര്‍ക്ക് സമയമെടുക്കില്ലെന്ന് സൂചിപ്പിക്കുന്നു. ''മൊത്തത്തില്‍, ഇന്ത്യയില്‍, 200-ല്‍ 62 പാസ്വേഡുകളും ഒരു സെക്കന്‍ഡിനുള്ളില്‍ തകര്‍ക്കാന്‍ കഴിയും. അത് 31 ശതമാനമാണ്, അതേസമയം ആഗോളതലത്തില്‍ ഇത് ശതമാനം 84.5 ശതമാനമാണ്. 'നിര്‍ഭാഗ്യവശാല്‍, പാസ്വേഡുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു, ആളുകള്‍ ഇപ്പോഴും ശരിയായ പാസ്വേഡ് ശുചിത്വം പാലിക്കുന്നില്ല,' നോര്‍ഡ്പാസിന്റെ സിഇഒ ജോനാസ് കാര്‍ക്ലിസ് പറയുന്നു.

'നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ് പാസ്വേഡുകള്‍ എന്ന് മനസ്സിലാക്കണം. കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നതിനാല്‍, സൈബര്‍ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്,' കാര്‍ക്ലിസ് കൂട്ടിച്ചേര്‍ത്തു. ലിസ്റ്റില്‍ നിങ്ങളുടെ പാസ്വേഡ് കണ്ടെത്തിയാല്‍. ശരിക്കും സങ്കീര്‍ണ്ണമായ ഒന്ന് സൃഷ്ടിക്കാന്‍ ഓണ്‍ലൈനിലോ നിങ്ങളുടെ പാസ്വേഡ് മാനേജര്‍ ആപ്പിലോ ഒരു പാസ്വേഡ് ജനറേറ്റര്‍ ഉപയോഗിക്കുക.

'ഇക്കാലത്ത്, ഒരു ശരാശരി വ്യക്തിക്ക് ഏകദേശം 100 അക്കൗണ്ടുകള്‍ ഉണ്ട്, അതിനാല്‍, എല്ലാ പാസ്വേഡുകളും സവിശേഷവും സങ്കീര്‍ണ്ണവുമാണെങ്കില്‍ പോലും അവ ഓര്‍ത്തിരിക്കുക അസാധ്യമാണ്. പാസ്വേഡ് മാനേജര്‍മാര്‍ അതിനുള്ള മികച്ച പരിഹാരമാണ്, ബയോമെട്രിക് ഓഥന്റിക്കേഷനോ ഫോണ്‍ മെസേജോ ഫിസിക്കല്‍ കീയോ ആകട്ടെ, നിങ്ങളുടെ പാസ്വേഡിന് മുകളില്‍ ഒരു അധിക സുരക്ഷാ പാളി ചേര്‍ക്കുന്നത് എല്ലായ്‌പ്പോഴും നല്ല ആശയമാണ്, ഗവേഷകര്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios