ശ്വസിക്കുന്ന കാട് - പിന്നിലുള്ള ശാസ്ത്ര രഹസ്യം പുറത്ത്

ഒട്ടേറെ പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ വീഡിയോ വ്യാജമാണെന്നും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ലോകത്ത് ചര്‍ച്ചയായ ഈ വീഡിയോയുടെ നിജസ്ഥിതി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം

The ground looks like it's breathing in this Quebec forest

ഒട്ടാവ: ശ്വസിക്കുന്ന കാട് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാകുന്ന വീഡിയോയുടെ രഹസ്യം പുറത്ത്. മനുഷ്യനെ പോലെ ശ്വസിക്കുന്ന കാടിന്‍റെ വീഡിയോ ഏവരെയും അദ്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. വൈറലായ ഈ വീഡിയോ ഇതിനോടകം 40 ലക്ഷത്തോളം പേര്‍ ട്വിറ്റര്‍ വീഡിയോ കാണും. 

ഒട്ടേറെ പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ വീഡിയോ വ്യാജമാണെന്നും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ലോകത്ത് ചര്‍ച്ചയായ ഈ വീഡിയോയുടെ നിജസ്ഥിതി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. കാനഡയിലെ ക്യുബെക് റീജിയണിലെ സ്‌കെര്‍ കോര്‍ പ്രവിശ്യയിലെ വനത്തിനുളളില്‍ നിന്നാണ് ഈ വൈറല്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രകാരം, കാറ്റാണ് ഈ അത്ഭുത പ്രതിഭാസത്തിനു കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം. ശക്തിയേറിയ കൊടുങ്കാറ്റില്‍ മണ്ണ് വെളളം കൊണ്ട് നിറയുന്നതോടെ ഈര്‍പ്പമുളളതാക്കും. 

ശക്തമായ കാറ്റ് വീശി അടിക്കുമ്പോള്‍ വേരുകള്‍ക്കൊപ്പം മണ്ണും ഉയര്‍ന്നുപൊങ്ങും. അങ്ങനെയാണ് ഈ പ്രതിഭാസം ഉണ്ടാകുന്നതെന്നാണ് ഫോബ്സിന്റെ റിപ്പോര്‍ട്ട്.

Latest Videos
Follow Us:
Download App:
  • android
  • ios