പോക്കിമോന്‍ ഗെയിം കളിക്കുന്നവര്‍ക്ക് പിന്നാലെ പോലീസ്
മാന്‍ഡ്രിഡ്: പോക്കിമോന്‍ ഗെയിം യൂറോപ്പില്‍ എത്തിയതോടെ വലഞ്ഞിരിക്കുന്നത് പോലീസാണ്. സുരക്ഷ വെല്ലുവിളികള്‍ അധികൃതര്‍ക്കും കളിക്കുന്ന വ്യക്തിക്കും ഒരു പോലെ ഉണ്ടാക്കുന്ന ഗെയിം ആണ് പോക്കിമോന്‍ ഗോ. ഈ മുന്നറിയിപ്പ് നല്‍കുന്നത് പ്രമുഖ സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ തന്നെയാണ്. അതിനാല്‍ തന്നെ സ്പെയിനിലെ പോലീസ് പോക്കിമോന്‍ ഗോ കളിക്കുന്നവര്‍ക്കായി പ്രത്യേക സുരക്ഷ മുന്‍കരുതലുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇത് സ്പാനീഷ് പോലീസ് തങ്ങളുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അടുത്തിടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോക്കിമോനുമായി ബന്ധപ്പെട്ട അനവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തിടെ രണ്ട് ജപ്പാനീസ് ടൂറിസ്റ്റുകള്‍ പോക്കിമോന്‍ കളിച്ച് മുന്നോട്ട് നീങ്ങി മാന്‍ഡ്രിഡിലെ ഭൂഗര്‍ഭ ട്രെയിന്‍ ടണലില്‍ കുടുങ്ങിയിരുന്നു. ഇവരെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഇതിന്‍റെ വെളിച്ചത്തില്‍ കൂടിയാണ് പോലീസിന്‍റെ സുരക്ഷ മാനദണ്ഡങ്ങള്‍.
വെര്‍ച്വല്‍ റിയാലിറ്റി എന്ന സങ്കല്‍പത്തെ പുറംലോകത്തേക്കു വലിച്ചുകൊണ്ടുപോവുകയാണ് പോക്കിമോന്‍ ഗോ എന്ന ഗെയിമില്‍ നടക്കുന്നത്. ‘നിൻറെൻറോ’ കമ്പനി പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമായ ‘പോക്കിമാന്‍ ഗോ’ യാണ് ഇപ്പോള്‍ നാട്ടിലും റോഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്.
ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണിലും പ്രവര്‍ത്തിക്കുന്ന ഗെയിം ഓഗ്മെന്റഡ് റിയാലിറ്റിയെന്ന (സമീപ യാഥാര്‍ഥ്യം) പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. നമ്മള്‍ ഒരു സ്ഥലത്തെത്തി ക്യാമറയും ജിപിഎസും ഓണ്‍ ചെയ്താല്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലം ഫോണില്‍ തെളിയും.
ഗെയിമിലെ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ യഥാര്‍ഥലോകത്ത് തിരഞ്ഞുപിടിക്കാന്‍ ഗെയിമിലേര്‍പ്പെടുന്നവര്‍ക്ക് കഴിയുന്നു. അതിനായി സ്മാര്‍ട്ട്ഫോണുമായി നമ്മള്‍ ചുറ്റുപാടും നടക്കേണ്ടി വരും. ഗെയിം കളിക്കുന്നയാള്‍ നടക്കുന്ന വഴികളിലാവും ഗെയിമിലെ കഥാപാത്രങ്ങളെ കാണുക.
വിവിധ കഴിവുകളുള്ള, രീതിയിലുള്ള പോക്കിമോനുകളുണ്ട്. കളിക്കുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് വരെ പോക്കിമോൻ കഥാപാത്രങ്ങൾ മാറും. സ്ക്രീനിൽ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം. സ്മാർട്ട്ഫോണിലെ ജിപിഎസ് വഴി നൽകുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതിലൂടെ ഗെയിം മുന്നേറുന്നത്.