ജീനിയസ് സ്മാര്‍ട്ട് ഹെല്‍മെറ്റ്: അന്ധര്‍ക്ക് കാഴ്ച നല്‍കും
ബീയജിംഗ്: ജീനിയസ് സ്മാര്‍ട്ട് ഹെല്‍മെറ്റ് ധരിച്ചാല്‍ അന്ധര്‍ക്കും കാണാമെന്ന വാദവുമായി ചൈനീസ് വിദ്യാര്‍ത്ഥികള്‍. ചൈനയിലെ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘമാണ് ഈ ഹെല്‍മെറ്റ് കണ്ടു പിടിച്ചത്. കുണ്‍മിംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലുള്ള സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഈ ഹെല്‍മെറ്റ് കണ്ടുപിടിച്ചത്. യുനാന്‍ പ്രവിശ്യയിലാണ് കോളേജ് ഉള്ളത്.
ഒരു വര്‍ഷം കൊണ്ടാണ് ഈ ഹെല്‍മെറ്റ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചത്. മുഖം തിരിച്ചറിയാനും, വായിക്കാനും ഇത് ധരിച്ചാല്‍ സാധ്യമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 10 മീറ്ററിലുള്ള കാഴ്ചകള്‍ കാണുവാനും സാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹെല്‍മെറ്റിലെ ക്യാമറ കാണുന്ന കാഴ്ചകളെ കുറിച്ച് ഇത് ധരിച്ചിരിക്കുന്ന വ്യക്തിക്ക് ഒരു ഓഡിയോ വിവരണം നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഇനിയും നടത്തണമെന്നാണ് ചൈനീസ് ശാസ്ത്ര ശാഖ പറയുന്നു.