സെലിബ്രിറ്റി ഫേസ്ബുക്ക് പേജ് തട്ടിപ്പ്; ഗായിക ജ്യോത്സ്ന രംഗത്ത്

singer jyotsna about her facebook page

കൊച്ചി: ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്ന സെലിബ്രിറ്റികള്‍ക്ക് താക്കീതായി ഗായിക ജ്യോത്സ്നയുടെ വെളിപ്പെടുത്തല്‍. തിരക്ക് മൂവം വിശ്വസ്തരായ അഡ്മിന്‍ ടീമിനെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ ഏല്‍പ്പിയ്ക്കുകയാണ് മിക്ക സെലിബ്രിറ്റികളും ചെയ്യുന്നത്. എന്നാല്‍ ഇതില്‍ പറ്റുന്ന അബദ്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന രംഗത്ത്. തന്‍റെ പേജില്‍ പോസ്റ്റ്‌ ചെയ്ത  ഒരു വീഡിയോയിലാണ് ജ്യോത്സ്ന ഈ കാര്യം വെളിപ്പെടുത്തിയത്. 

അഞ്ചുലക്ഷത്തോളം മെമ്പേഴ്സ് ഉണ്ടായിരുന്ന ജ്യോല്‍സ്നയുടെ ഒഫിഷ്യല്‍ പേജ്  ഒരു ദിവസം ഡിലീറ്റ് ആയിപ്പോയെന്ന് അഡ്മിന്‍ അറിയിക്കുന്നു. അപ്ഡേറ്റ് ചെയ്തപ്പോള്‍ മറ്റുപല പേജുകളുടെയും കൂടെ ഇതും ഇല്ലാതായെന്നും പുതിയ പേജ് ക്രിയേറ്റ് ചെയ്യാമെന്നും അറിയിച്ചു. പഴയ പേജ് ഒരുതരത്തിലും റിക്കവര്‍ ചെയ്യാനാവില്ല എന്നും പറഞ്ഞു. 

ഇതില്‍ സംശയം തോന്നിയ ജ്യോത്സ്ന നടത്തിയ അന്വേഷണത്തില്‍ ആക്ടീവ് ആയിരുന്ന പേജില്‍ നിന്നും ജ്യോത്സ്നയെ നീക്കം ചെയ്ത് ആ ലൈക്കും ഷെയറുകളും ഉപയോഗിച്ച് മറ്റൊരു പേജ് തുടങ്ങാനുള്ള ഒരു അഡ്മിന്‍റെ രഹസ്യ നീക്കം പുറത്തുവന്നു. സംഭവം അറിഞ്ഞതോടെ പേജ് ജ്യോല്സ്നയെ ഏല്‍പ്പിച്ച് അഡ്മിന്‍ മുങ്ങി.

ഇത്തരത്തില്‍ സ്വന്തം പേജ് മാനേജര്‍മാരെ  ഏല്‍പ്പിയ്ക്കുന്ന എല്ലാവര്‍ക്കും ജ്യോത്സ്ന മുന്നറിയിപ്പ് നല്‍കുന്നു. മാനേജര്‍മാര്‍ ഉണ്ടെങ്കിലും സൈറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണം അവര്‍ക്ക് വിട്ടുകൊടുക്കരുതെന്നും സ്വന്തം നിരീക്ഷണം എല്ലാ കാര്യത്തിലും വേണമെന്നും ജ്യോത്സ്ന പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios