സ്മാര്‍ട്ട് വാച്ചുകളുടെ ഭാവി മാറ്റിമറിക്കുന്ന കണ്ടുപിടുത്തം
ന്യൂയോര്‍ക്ക്: ശരീരത്തില്‍ ധരിക്കാവുന്ന സ്മാര്‍ട്ട് വാച്ചുകളിലും മറ്റും അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്ന കണ്ടുപിടുത്തവുമായി ഒരു കൂട്ടം ഗവേഷകര്‍. അമേരിക്കയിലെ ഗവേഷകരാണ് ലോകത്തിലെ ഏറ്റവും വേഗത ഏറിയ മടക്കുവാന്‍ കഴിയുന്ന ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ട് വികസിപ്പിച്ചത്. അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് ഉപകരണങ്ങള്‍ ഇതുവഴി ഉണ്ടാക്കുവാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ട്.
യൂണിവേഴ്സിറ്റി ഓഫ് വിസ്കോസിന്‍-മാഡിസണിലെ ഒരു സംഘമാണ് ഈ ഐസിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചിരിക്കുന്നത്. ടെലിഫോണ്‍ കേബിളിന്‍റെ രീതിയില്‍ സ്പൈറല്‍ രീതിയിലാണ് ഈ സര്‍ക്യൂട്ടിന്‍റെ രൂപഘടന. രണ്ട് അള്‍ട്രാ ടിന്നി ഇന്‍റര്‍വ്യൂയിങ്ങ് പവര്‍ ട്രാന്‍മിഷന്‍സ് ഈ സര്‍ക്യൂട്ടിന്‍റെ രണ്ട് എസ് ഷെപ്പ് കര്‍വില്‍ ഉണ്ട്.
ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് ഫംഗ്ഷണല്‍ മെറ്റീരിയല്‍സില്‍ പ്രസിദ്ധീകരിച്ച ഇത് സംബന്ധിച്ച ഗവേഷണ പ്രബന്ധത്തില്‍ ഈ സര്‍ക്യൂട്ടിന്‍റെ സെര്‍പ്പന്‍റെയ്ന്‍ ഘടന ഇതിന് സ്ട്രെച്ച് ചെയ്യാനുള്ള കഴിവ് ട്രാന്‍സ്മിഷന്‍ നഷ്ടം ഇല്ലാതെ നടത്താന്‍ സാധിക്കും എന്നാണ് പറയുന്നത്.
ഏതാണ്ട് 40 ജിഗാഹെര്‍ട്സ് ഫ്രീക്വന്‍സിവരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ഈ സര്‍ക്യൂട്ട് എന്നാണ് പറയപ്പെടുന്നത്. നിലവിലുള്ള സ്ട്രെച്ച്ഡ് സര്‍ക്യൂട്ടുകള്‍ 640 മൈക്രോമീറ്റര്‍വരെയാണെങ്കില്‍ പുതുതായി വികസിപ്പിച്ച ഐസിയുടെ വലിപ്പം 25 എംഎം മാത്രമേ വരൂ.