ഗ്യാലക്സി എസ്9 എത്താന്‍ മണിക്കൂറുകള്‍; സാംസങ്ങിന് തിരിച്ചടി

Samsung Galaxy S9 launch video leaks out

പുറത്തിറങ്ങുവാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ സാംസങ്ങ് ഗ്യാലക്സി എസ്9, എസ് 9 പ്ലസ് ഫോണുകളുടെ അവതരണ വീഡിയോ ചോര്‍ന്നു. ബാഴ്സിലോനയില്‍ ആരംഭിക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ അവതരിപ്പിക്കാന്‍ ഇരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ എക്സിന്‍റെ മുഖ്യ എതിരാളികളായിരിക്കും സാംസങ്ങിന്‍റെ പുതിയ ഫോണ്‍ എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. സാംസങ്ങിന്‍റെ 2018 ആദ്യത്തെ വലിയ പുറത്തിറക്കല്‍ ചടങ്ങാണ് ബാഴ്സിലോനയിലേത്.

ദ ഫോണ്‍ റീ ഇമാജിനിഡ് എന്നാണ് പുതിയ ഫോണിന് അവതരണ വീഡിയോയില്‍ സാംസങ്ങ് നല്‍കിയിരിക്കുന്ന  ടാഗ്ലൈന്‍. ഇതിനകം തന്നെ ഗ്യാലക്സി എസ്9 നെ സംബന്ധിച്ച് പരക്കുന്നുണ്ട്.  വിലയില്‍ ഗ്യാലക്സി എസ്8 വിലയ്ക്ക് തുല്യമായിരിക്കും ഗ്യാലക്സി എസ്9 എന്നാണ് റിപ്പോര്‍ട്ട്. ഗ്യാലക്സി എസ്8 ലോഞ്ചിംഗ് സമയത്ത് ഇന്ത്യയിലെ വില 57,990 ആയിരുന്നു. ഗ്യാലക്സി എസ്8 പ്ലസിന് 64,990 രൂപയും. അതിന് സമാനമായിരിക്കും എസ്9, എസ്9 പ്ലസ് വില എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതല്‍ വിശാലമായ സ്ക്രീന്‍ ആയിരിക്കും ഗ്യാലക്സി എസ്9ന് എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ Xനെക്കാള്‍ മികച്ച ഫേസ് ഐഡി സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണസാംസങ്ങ്. സ്നാപ് ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ആയിരിക്കും ഫോണിലുണ്ടാകുക എന്ന് വ്യക്തമാണ്.

ഫോട്ടോ- കണ്‍സപ്റ്റ് മോഡല്‍

Latest Videos
Follow Us:
Download App:
  • android
  • ios