സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 6 ജൂലൈയില്‍

Samsung Deciding Between Two Tempting Designs For Galaxy Note 6

സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 6 ജൂലൈയില്‍ വിപണിയിലെത്തും. 6 ജിബി റാമുമായാണ് ഗാലക്‌സി നോട്ട് 6 വിപണിയിലെത്തുക. രണ്ടു തരം സ്‌ക്രീനുകളോടെയാകും നോട്ട് 6 ഉപഭോക്താക്കളില്‍ എത്തുന്നത്. ഒപ്പം ഇത്തവണ സ്‌ക്രീന്റെ കാര്യത്തില്‍ രണ്ടുതരത്തിലാണ് ഫോണ്‍, സാധാരണ രീതിയില്‍  പരന്ന സ്‌ക്രീനുള്ള ഗാലക്‌സി നോട്ട് 6 നോടൊപ്പം, വളഞ്ഞ സ്‌ക്രീനോട് കൂടിയ ഗാലക്‌സി നോട്ട് 6 ഉം വിപണിയില്‍ എത്തിക്കുമെന്നാണ് സാംസങ്ങ് അറിയിക്കുന്നത്. 1440x2560 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന ക്യുഎച്ച്ഡി സ്‌ക്രീനായിരിക്കും ഇത്, ഐപി68 വാട്ടര്‍ റസിസ്റ്റന്റ് സര്‍ട്ടിഫിക്കേഷനും സ്‌ക്രീനുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

64ബിറ്റ് ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 823 പ്രോസസ്സറായിരിക്കും ഫാബ്ലെറ്റിന്റെ കരുത്ത് നിര്‍ണ്ണയിക്കുക. വലിയ സ്‌ക്രീന്‍ ഉള്ളതിനാല്‍ തന്നെ ഗെയിമിങ്ങ് പ്രേമികള്‍ക്കായി, അഡ്രിനോ 530 ജിപിയുവാണ് ഗ്യാലക്‌സി നോട്ട് 6 ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. 

32 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയാണ് ഈ ഫാബ്ലെറ്റിനുള്ളത്. മൈക്രോ എസ്ഡി  കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി ഉയര്‍ത്തുന്നതിനും അവസരമുണ്ട്. സോണി എക്‌സ്പീരിയ മോഡലുകളുമായി വളരെയേറെ സാദൃശ്യമുള്ള മോഡലായിരിക്കും ഗ്യാലക്‌സി നോട്ട് 6 ഫാബ്ലെറ്റ് എന്നാണ് പുറത്തായ ചിത്രങ്ങളെ അധികരിച്ച് ടെക് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രം- കണ്സപ്റ്റ് മോഡല്

Latest Videos
Follow Us:
Download App:
  • android
  • ios