Russia Ukraine Crisis : അതിർത്തികളിൽ മാത്രമല്ല, സൈബർ സ്പേസിലും റഷ്യൻ അതിക്രമം; ചെറുത്ത് നിൽക്കാൻ യുക്രൈൻ ശ്രമം

ബുധനാഴ്ച രാവിലെ തന്നെ യുക്രൈനിലെ പല ബാങ്കുകളുടെയും വെബ്സൈറ്റുകൾ പ്രവ‌ർത്തനരഹിതമായിരുന്നു. ചില സ‌ർക്കാ‌ർ വെബ്സൈറ്റുകളും സമാന പ്രശ്നം നേരിട്ടു. റഷ്യൻ ഹാക്കർമാർ നടത്തിയ ഡിഡോസ് ( distributed denial-of-service / DDoS ) അറ്റാക്കാണ് വെബ്സൈറ്റുകളുടെ പ്രവ‌ർത്തനം താറുമാറാക്കിയതെന്നാണ് അനുമാനം. 

Russia Ukraine Crisis Cyber warfare DDOS attacks against Ukrainian websites

കീവ്: അതി‌‌‌‌‌‌ർത്തികളിൽ സായുധ സേനയുടെ ആക്രമണത്തിനൊപ്പം യുക്രൈനെതിരെ റഷ്യയുടെ (Russia) സൈബർ ആക്രമണവും (Cyber Attack). പല സ‌ർക്കാ‌ർ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിം​ഗ് മേഖലയ്ക്കെതിരെയും സൈബർ ആക്രമമണം നടക്കുന്നുണ്ട്. 

ബുധനാഴ്ച രാവിലെ തന്നെ യുക്രൈനിലെ പല ബാങ്കുകളുടെയും വെബ്സൈറ്റുകൾ പ്രവ‌ർത്തനരഹിതമായിരുന്നു. ചില സ‌ർക്കാ‌ർ വെബ്സൈറ്റുകളും സമാന പ്രശ്നം നേരിട്ടു. റഷ്യൻ ഹാക്കർമാർ നടത്തിയ ഡിഡോസ് ( distributed denial-of-service / DDoS ) അറ്റാക്കാണ് വെബ്സൈറ്റുകളുടെ പ്രവ‌ർത്തനം താറുമാറാക്കിയതെന്നാണ് അനുമാനം. 

ഒരു വെബ്സൈറ്റിന് താങ്ങാനാവുന്നതിലധികം സ‌ർവ്വീസ് റിക്വസ്റ്റുകൾ അയച്ച് അതിനെ പ്രവ‌‌‌ർത്തനരഹിതമാക്കുന്നതാണ് ഡിഡോസ് അറ്റാക്കുകളുടെ രീതി. 

ഇതിന് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത തരം സൈബ‌ർ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് യുക്രൈൻ സ‌ർക്കാർ പറയുന്നത്. ഡിജിറ്റൽ ട്രാൻസ്ഫോ‌‌ർമേഷൻ മിനിസ്റ്റ‌ർ മൈഖ്യലോ ഫെഡറോവ് പറയുന്നത് വ്യാപകമായി ഡിഡോസ് അറ്റാക്കുകൾ നടക്കുന്നുണ്ടെന്നാണ്. ടെലി​​​ഗ്രാമിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 

ബുധനാഴ്ച ഉച്ചയോടെ ആക്രമണം കൂടുതൽ കരുത്താ‌ർജ്ജിച്ചുവെന്നും തുട‌ർന്ന് കൂടുതൽ വെബ്സൈറ്റുകൾ ആക്രമിക്കപ്പെട്ടുവെന്നുമാണ് ഇൻ്റ‌ർനെറ്റ് കണക്ടിവിറ്റി കമ്പനി നെറ്റ് ബ്ലോക്ക്സ് പറയുന്നത്. 

ആക്രമണം നടന്ന് അധികം വൈകാതെ തന്നെ യുക്രൈൻ സൈന്യത്തിന്റെയും ബാങ്കുകളുടെ വെബ്സൈറ്റുകൾ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിബിസി ന്യൂസ് റിപ്പോ‌ർട്ട് ചെയ്യുന്നത്. ആക്രമം യുക്രൈൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ് ബിബിസി വാർത്ത. 

ആക്രമണത്തിന് പിന്നിൽ റഷ്യൻ ഹാക്കർമാരാണെന്ന് യുകെയും, യുഎസും ആരോപിക്കുന്നുണ്ടെങ്കിലും ഇതെല്ലാം റഷ്യ നിഷേധിക്കുകയാണ്. സമാനമായ രീതിയിൽ ജനുവരിയിലും യുക്രൈൻ സൈബ‌ർ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. എഴുപത് ശതമാനം ​ഗവൺമെന്റ് വെബ്സൈറ്റുകളും അന്ന് ഹാക്ക‌ർമാരുടെ ആക്രമണത്തിന് ഇരയായിരുന്നു. എറ്റവും മോശം സാഹചര്യത്തിനായി തയ്യാറെടുക്കൂ എന്ന സന്ദേശമാണ് അന്ന് പല വെബ്സൈറ്റുകളുടെ ഹോം പേജിൽ ഹാക്ക‌ർമാർ പതിച്ചത്.

ഒരു വശത്ത് സായുധ ആക്രമണവും, മറുവശത്ത് സൈബർ ആക്രമണവും എന്ന യുദ്ധനയമാണ് റഷ്യയുടേതെന്നാണ് വിലയിരുത്തൽ. 2008ൽ ജോ‌ർജ്ജിയക്കെതിരെയും, 2014ൽ ക്രൈമീരിയക്കെതിരെയും സമാന നീക്കമാണ് റഷ്യ നടത്തിയത്. 

യുദ്ധം !

രാവിലെ അഞ്ചുമണിയോടെ (ഇന്ത്യൻ സമയം എട്ടര)യാണ് യുക്രൈനിൽ റഷ്യൻ ആക്രമണം ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തോടെയാണ് സൈനിക നടപടിയുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ കര, വ്യോമ മാര്‍ഗങ്ങളിലൂടെ റഷ്യ യുക്രൈനെ ആക്രമിച്ചു. പുലർച്ചെ കിഴക്കന്‍ യുക്രൈവ് വഴിയും സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്നുമായിരുന്നു ആക്രമണം. രണ്ടുലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്. വ്യോമമാര്‍ഗമുള്ള പട ആദ്യം യുദ്ധം ആരംഭിച്ചു. സമാന്തരമായി യുക്രൈനിലെ ഡോൺബാസിലേക്ക് റഷ്യൻ സൈന്യവും കടന്നു. 

Ukraine crisis : യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നു, അതിർത്തിയിൽ യുഎസ് യുദ്ധവിമാനം? തിരിച്ചടിക്കുമോ അമേരിക്ക

തലസ്ഥാനമായ കീവിൽ ആറിടത്ത് മിസൈല്‍ ആക്രമണമുണ്ടായി. യുക്രൈൻ നഗരമായ ക്രമറ്റോസ്കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച യുക്രൈനെ കരമാര്‍ഗവും റഷ്യ ശക്തമായി ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമതാവളങ്ങളെല്ലാം അടച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios