ഐഫോണ്‍ എക്സ് വാങ്ങാം വന്‍ വിലക്കുറവില്‍
വാങ്ങുന്ന വിലയുടെ 70 ശതമാനം തിരിച്ച് നല്‍കുന്ന രീതിയില്‍ ഐഫോണ്‍ എക്സ് വില്‍പ്പനയ്ക്ക് വച്ച് ജിയോ. 1,999 രൂപ നല്‍കി ഐഫോണ്‍ എക്സ് പ്രീ ഓഡര്‍ നല്‍കുന്നവര്‍ക്കാണ് ഓഫര്‍. റിലയന്‍ റീട്ടെയില്‍ ഷോറും, മൈജിയോ ആപ്പ്, ജിയോ.കോം എന്നിവിടങ്ങളില്‍ ഈ ഓഫര്‍ ലഭിക്കും. ഡിസംബര്‍ 31വരെയാണ് ഓഫര്‍. ഇതോടൊപ്പം സിറ്റിബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടക്കുന്നവര്‍ക്ക് ഇതിന് പുറമേ ക്യാഷ്ബാക്ക് ലഭിക്കും.
ഐഫോണ്‍ എക്സിന്‍റെ ഔദ്യോഗിക വിലയില്‍ ഇപ്പോഴും അവസാനവാക്ക് വന്നില്ലെങ്കിലും. 89,000 രൂപയ്ക്ക് അടുത്ത് വിലവരുമെന്നാണ് കരുതുന്നത്. ഇതിന്‍റെ എഴുപത് ശതമാനം 62300 രൂപ ഫോണ്‍ വാങ്ങി പന്ത്രണ്ടാമത്തെ മാസത്തില്‍ ഉപയോക്താവിന്‍റെ കയ്യില്‍ എത്തും. ഇതിനോടൊപ്പം സിറ്റി ബാങ്കിന്‍റെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും. അതായത് മുകളില്‍ പറഞ്ഞ വിലയ്ക്കാണ് ഐഫോണ്‍ എക്സ് വില്‍പ്പനയെങ്കില്‍ പ്രത്യക്ഷത്തില്‍ 17,800 രൂപയ്ക്ക് ഐഫോണ്‍ എക്സ് വാങ്ങാം എന്ന് ചുരുക്കം.
ഇതേ രീതിയില്‍ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയും ജിയോ വില്‍ക്കുന്നുണ്ട്. ഫോണിന് ഒപ്പം 799 രൂപയുടെ ജിയോ ഡാറ്റ ഓഫറും ലഭ്യമാണ്. അരികുകള്‍ ഇല്ലാത്ത 436 x 1125 പിക്‌സല്‍ റെസലൂഷനുള്ള, 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഐഫോണ്‍ എക്സിന്‍റെ പ്രധാന പ്രത്യേകതത. ഒഎല്‍ഇഡി സ്‌ക്രീനുമായി ഇറങ്ങുന്ന ആദ്യ ഐഫോണുമാണിത്.
ഐഫോണ്‍ എക്സിന്‍റെ മറ്റൊരു സവിശേഷത ഫെയ്‌സ്‌ഐഡിയാണ്. ഐഫോണ്‍ എക്സിന്‍റെ ട്രൂഡെപ്ത് ക്യാമറാ സിസ്റ്റമാണ് ഇതിനെ കുറ്റമറ്റതാക്കുന്നത്. ഐഒഎസ് 11ല്‍ ഓടുന്ന ഫോണിന് 12എംപി റെസലൂഷനുള്ള ഇരട്ട പിന്‍ ക്യാമറകളുമുണ്ട്. ക്യാമറകളും മറ്റു പല ഫീച്ചറുകളും ഐഫോണ്‍ 8 പ്ലസിന്റേതിനു സമാനമാണ്. 64GB, 256GB എന്നീ രണ്ടു സംഭരണശേഷികളുമായാണ് ആപ്പിളിന്റെ പത്താം ഐഫോണ്‍ വാര്‍ഷികം ആഘോഷിക്കാന്‍ ഇറക്കിയിരിക്കുന്ന ഫോണ്‍ എത്തുന്നത്.