ഫേസ്ബുക്ക് - ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അറിയാൻ, മെറ്റ തലവൻ ഒളിപ്പിച്ച വലിയ രഹസ്യം പുറത്ത്; വിമർശനവുമായി ലോകം

ഫേസ്ബുക്ക് - ഇൻസ്റ്റഗ്രാം ആപ്പുകളിലെ ഉയർന്ന സ്ഥാനത്തുള്ള ജീവനക്കാരുടെ നിർദേശങ്ങളെ സക്കർബർ​ഗ് വീറ്റോ പവർ ഉപയോഗിച്ച് അവഗണിച്ചെന്നാണ് ഉള്ളടക്കം.

proposals to improve teen mental health mark Zuckerberg personally rejected  proposals btb

മെറ്റ തലവൻ മാർക്ക് സക്കർബർ​ഗിനെ തെളിവുമായി പുതിയ റിപ്പോർട്ട്. കൗമാരക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നടപടികൾ അട്ടിമറിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് - ഇൻസ്റ്റഗ്രാം ആപ്പുകളിലെ ഉയർന്ന സ്ഥാനത്തുള്ള ജീവനക്കാരുടെ നിർദേശങ്ങളെ സക്കർബർ​ഗ് വീറ്റോ പവർ ഉപയോഗിച്ച് അവഗണിച്ചെന്നാണ് ഉള്ളടക്കം. മെറ്റക്കെതിരായ കേസിന്റെ ഭാ​ഗമായുള്ള നിയമനടപടികൾക്കിടെ ആഭ്യന്തര ആശയവിനിമയത്തിന്റെ രേഖകൾ പുറത്തുവന്നിരുന്നു.

മസാച്ചുസെറ്റ്‌സിലെ കോടതിയിൽ നടക്കുന്ന  നടപടികളുടെ ഭാ​ഗമായി പുറത്തുവന്ന രേഖകളിലാണ്  ഇതെക്കുറിച്ച് പറയുന്നത്. ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേരി, ഇൻസ്റ്റഗ്രാം ഗ്ലോബൽ അഫയേഴ്‌സ് പ്രസിഡന്റ് നിക് ക്ലെഗ് എന്നിവരുൾ‌പ്പെടെയുള്ള ഉദ്യോ​ഗസ്ഥരുടെ നിർദേശങ്ങൾ സക്കർബർഗ് അവ​ഗണിച്ചുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്ന മൂന്നു കോടിയിലെറെ അമേരിക്കയിലെ കൗമാരക്കാർക്ക് ദോഷകരമായി ബാധിക്കാത്ത രീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നായിരുന്നു ഉദ്യോ​ഗസ്ഥരുടെ നിർദേശം.

ആപ്പിലെ ബ്യൂട്ടി ഫിൽറ്ററുകളെ കുറിച്ചായിരുന്നു പ്രധാനപ്പെട്ട അഭിപ്രായവ്യത്യാസം. ഇത്തരം ഫിൽറ്ററുകൾ വ്യാജ സൗന്ദര്യ സങ്കൽപം കൗമാരക്കാരിൽ സൃഷ്ടിക്കുമെന്നും അവരുടെ മാനസികാരോഗ്യത്തെ തന്നെ ഇത് ബാധിച്ചേക്കുമെന്ന ആശങ്കയും ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഇൻസ്റ്റഗ്രാം പോളിസി ചീഫ് കരീന ന്യൂട്ടൻ, ഫെയ്സ്ബുക് ഹെഡ് ഫിഡ്ജി സൈമൺ, മെറ്റ വൈസ് പ്രസിഡന്റ് മാർഗരറ്റ് സ്റ്റുവേർട്ട് എന്നിവർ അടക്കമുള്ളവരുമായു സക്കർബർഗിന് ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് ആഭ്യന്തര രേഖകൾ കാണിക്കുന്നത്.

ഇതിൽ മാർഗരറ്റ് സ്റ്റുവേർട്ടാണ് ആദ്യം ബ്യൂട്ടി ഫിൽറ്ററുകൾ പിൽവലിക്കണമെന്ന നിർദേശവമായി രം​ഗത്തു വന്നത്.  ചീഫ് ടെക്‌നോളജി ഓഫീസർ ആൻഡ്രൂ ബോസ്‌വർത്തും ഈ നിർദേശം അവതരിപ്പിച്ചിട്ടുണ്ട്. 2021 ഒക്ടോബറിൽ ഇൻസ്റ്റഗ്രാമിലെ മുൻ ജീവനക്കാരി തന്നെ നടത്തിയ വെളിപ്പെടുത്തലോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. കൗമാരക്കാരിൽ ബ്യൂട്ടിഫിൽറ്ററുകൾ അടക്കമുള്ള സർവീസുകൾ ദോഷകരമായി ബാധിക്കുന്നുവെന്ന കാര്യം ഇൻസ്റ്റഗ്രാം അധികൃതർക്ക് അറിയാമെന്നായിരുന്നു  മുൻ ജീവനക്കാരിയായ  ഫ്രാൻസെസ് ഹോജെൻസ് വെളിപ്പെടുത്തിയത്. 

അങ്ങനെയാണ് ഈ വിഷയം നിയമത്തിന് മുന്നിലെത്തിയത്. വ്യക്തികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിൽ സക്കർബർ​ഗിന് താല്പര്യമില്ലെന്ന് സാങ്കേതികവിദ്യ മേഖലയിൽ നിയമസഹായം നൽകുന്ന ടെക് ഓവർസൈറ്റ് പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനൊപ്പം തെളിവു സഹിതം കൂടുതൽ വിവരങ്ങൾ കൂടി പുറത്തായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സക്കർബർ​​ഗ്. 

കെ എം ഷാജഹാൻ, ഗോമതി, ശക്തിധരൻ...; സര്‍ക്കാരിനെതിരെ പോരാട്ടത്തിന് ഫോറം; ആദ്യ ലക്ഷ്യം മുഹമ്മദ് റിയാസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios