ഓപ്പോ ഫൈന്‍ഡ് എക്സ് ഇന്ത്യയില്‍ ഇറക്കി

  • ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഫൈന്‍ഡ് എക്സ് ഇന്ത്യയില്‍ ഇറക്കി
  • ഫോട്ടോ എടുക്കുന്ന സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന പ്രത്യേകത അടക്കമാണ് ഫോണ്‍ പുറത്തിറക്കിയത്
Oppo Find X First Impressions

ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഫൈന്‍ഡ് എക്സ് ഇന്ത്യയില്‍ ഇറക്കി. ഫോട്ടോ എടുക്കുന്ന സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന പ്രത്യേകത അടക്കമാണ് ഫോണ്‍ പുറത്തിറക്കിയത്. ആഗസ്റ്റ് മൂന്നുമുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക.  59,999 രൂപയാണ് ഫോണിന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില.  ജൂണ്‍ 29നാണ് ഈ ഫോണ്‍ ആഗോള ലോഞ്ചിംഗ് നടന്നത്.

ബോര്‍ഡ് ഡ്യൂയക്സ് റെഡ്, ഗ്ലെയ്സര്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്. ബെസല്‍ ലെസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 3ഡി ഫേഷ്യല്‍ സ്കാനിംഗാണ് അണ്‍ലോക്കിന്. ഐഫോണ്‍ എക്സിലെ പോലെ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ബോര്‍ഡിലും ഫിംഗര്‍പ്രിന്‍റ് നല്‍കിയിട്ടില്ല. മെറ്റല്‍ ബോഡിയും കവേര്‍ഡ് ഗ്ലാസ് സ്ക്രീനും ആണ് ഈ ഫോണുള്ളത്. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ മാത്രമായിരിക്കും പിന്നിലെയും മുന്‍പിലെയും ക്യാമറകള്‍ ദൃശ്യമാകൂ, മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന പ്രത്യേകതയാണിത്.

ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് പിന്നില്‍ ഉള്ളത്. മുന്നില്‍ സിംഗിള്‍ ക്യാമറയാണ്. സ്ക്രീനിന്‍റെ ഡിസൈന്‍ ഗ്യാലക്സ് എസ്9നെ ഓര്‍മ്മിപ്പിക്കുന്നതായിരിക്കും. ഒ- ഫേസ് റെക്കഗനേഷന്‍ എന്ന സംവിധാനമാണ ഫൈന്‍റ് എക്സില്‍ ഉള്ളത് എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. ഇതുവരെ ഒരു ആന്‍ഡ്രോയ്ഡ് ഫോണിലും കാണാത്ത 3ഡി സ്ട്രെക്ചര്‍ ലൈറ്റ് ടെക്നോളജി ഇതില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഓപ്പോയുടെ അവകാശവാദം. 

ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ കളര്‍ ഒഎസ് 5.1 യൂസര്‍ ഇന്‍റര്‍ഫേസോടെ എത്തുന്ന ഫോണില്‍ 2 നാനോ സിം സ്ലോട്ടാണ് ഉള്ളത്. 6.42 ഇ‌ഞ്ച് ഫുള്‍ എച്ച്ഡി എഎം ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1080x2340 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍.  19.5:9 ആണ് സ്ക്രീന്‍ അനുപാതം. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 845 എസ്ഒസി  ആണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. ഗ്രാഫിക്സ് പ്രോസസ്സര്‍ യൂണിറ്റ് ആന്‍ഡ്രിനോ 630 ആണ്. 

8 ജിബിയാണ് ഫോണിന്‍റെ റാം ശേഷി. മൈക്രോ എസ്ഡികാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ല. 16 എംപിയും, 20 എംപിയുമാണ് പിന്നിലെ ക്യാമറ ശേഷി എങ്കില്‍ മുന്നിലെ സെല്‍ഫി ക്യാമറ 25 എംപിയാണ്. 3730 എംഎഎച്ചാണ് ബാറ്ററി ശേഷി. 

Latest Videos
Follow Us:
Download App:
  • android
  • ios