ഓപ്പോ എഫ്7 ഉടന്‍ ഇന്ത്യയില്‍ എത്തും
- ഓപ്പോ എഫ്7 ഉടന്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
- ഐഫോണ്‍ Xന് സമാനമാണ് എഫ് സീരിസില്‍ ഓപ്പോ ഇറക്കുന്ന പുതിയ ഫോണിനുള്ളത്
ഓപ്പോ എഫ്7 ഉടന്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ Xന് സമാനമാണ് എഫ് സീരിസില്‍ ഓപ്പോ ഇറക്കുന്ന പുതിയ ഫോണിനുള്ളത് എന്നാണ് ടെക് സൈറ്റായ ഡിജിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോണിന്‍റെ ഒരു ടീസര്‍ ഇമേജ് ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഓപ്പോ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഓപ്പോ നല്‍കിയിട്ടില്ല. നോട്ച്ച് സ്ക്രീനോടെയാണ് ഫോണ്‍ എത്തുന്നത് എന്ന സൂചന മാത്രമാണ് ഓപ്പോ നല്‍കുന്നത്.
അതേ സമയം ടെക് സൈറ്റ് ഗിസ്മോയുടെ വാര്‍ത്തകള്‍ പ്രകാരം എഫ്7 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഉണ്ടാകുക. 19:9 ആയിരിക്കും ഫോണിന്‍റെ ആസ്പെറ്റ് റെഷ്യൂ. ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ 670 എസ്ഒസി ആയിരിക്കും ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. അതേ സമയം സ്നാപ്ഡ്രാഗണ്‍ അല്ല, മീഡിയ ടെക്ക് പി60 ചിപ്പ് സെറ്റായിരിക്കും ഫോണില്‍ എന്നും റൂമറുണ്ട്.
25 എംപിയായിരിക്കും ഫോണിന്‍റെ സെല്‍ഫി എന്നാണ് വിവരം. ക്യാമറ ഫോണ്‍ എന്ന് തന്നെയാണ് ഓപ്പോ എന്നും സ്വന്തം ഫോണുകളെ വിശേഷിപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓറിയോ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 6 ജിബി ആയിരിക്കും ഫോണിന്‍റെ റാം ശേഷി. 128 ജിബി ആയിരിക്കും ഇന്‍റേണല്‍ മെമ്മറി എന്നാണ് റിപ്പോര്‍ട്ട്.